• കൊച്ചിയിൽ എഴുപതുകാരിയായ ഹരിതകർമ്മ സേനാംഗത്തിന് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ മട്ടാഞ്ചേരി സ്വദേശി യാസിർ അറസ്റ്റിൽ

കൊച്ചിയിൽ എഴുപതുകാരിയായ ഹരിതകർമ്മ സേനാംഗത്തിന് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ മട്ടാഞ്ചേരി സ്വദേശി യാസിർ അറസ്റ്റിൽ. കൊച്ചിയിലെ ഒരു കോഫി ഷോപ്പിൽ ജോലി ചെയ്യുന്ന ഇയാളെ കടവന്ത്ര പൊലീസാണ് പിടികൂടിയത്.

 

വെള്ളിയാഴ്ച പുലർച്ചെ മാലിന്യം ശേഖരിക്കാൻ പോകുന്നതിനിടെയാണ് വയോധികയ്ക്ക് നേരെ അതിക്രമമുണ്ടായത്. ഇവരുടെ പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയായിരുന്നു.

ENGLISH SUMMARY:

A 70-year-old woman working with the Haritha Karma Sena in Kochi was allegedly sexually assaulted while collecting waste early Friday morning. Kadavanthra Police arrested Yasir, a Mattancherry native employed at a local coffee shop, following a complaint filed by the victim.