എൽ നിനോ അതിതീവ്ര ഘട്ടത്തിലേക്ക് കടക്കുന്നു. പസഫിക് സമുദ്രത്തിലെ താപനില 3.7°C വരെ ഉയർന്നേക്കാമെന്ന് ലോക കാലാവസ്ഥാ സംഘടനയുടെ(ഡബ്ല്യു.എം.ഒ) മുന്നറിയിപ്പ്. ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം വർധിപ്പിച്ചുകൊണ്ട് എൽ നിനോ പ്രതിഭാസം അതിന്റെ ഏറ്റവും ശക്തമായ ഘട്ടത്തിലേക്ക് കടക്കുയാണ്. ഈ വർഷം ആദ്യം ലാ നിന പ്രതിഭാസം അവസാനിച്ചതിന് പിന്നാലെ എൽ നിനോയുടെ പ്രഭവകേന്ദ്രമായ മധ്യ-കിഴക്കൻ ഭൂമധ്യരേഖാ പസഫിക് സമുദ്രത്തിലെ ഉപരിതല താപനിലയിൽ അസാധാരണമായ വർധനവാണ് രേഖപ്പെടുത്തിയത്. ലോക കാലാവസ്ഥാ സംഘടനയുടെ ഏറ്റവും പുതിയ സ്റ്റേറ്റ് ഓഫ് ക്ലൈമറ്റ്' റിപ്പോർട്ടിലാണ് ഈ നിർണ്ണായക വിവരങ്ങളുള്ളത്. Also Read: അഡയാർ ആനന്ദ ഭവന്റെ പ്ലേറ്റില്‍ 1600 കോടി; ഭൂരിഭാഗം ഓഹരികളും വാങ്ങി ബോധി ട്രീ സിസ്റ്റംസ്
ഡബ്ല്യു.എം.ഒ പുറത്തുവിട്ട കണക്കുകൾ പ്രകാരം, പസഫിക് സമുദ്രത്തിലെ സമുദ്രോപരിതല താപനിലയിൽ കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ വലിയ കുതിച്ചുചാട്ടമാണുണ്ടായത്. മാര്‍ച്ച് മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളില്‍ ശരാശരിയേക്കാള്‍ 0.2°C കൂടുതൽ താപനിലയാണ് രേഖപ്പെടുത്തിയത്. എല്‍നിനോ ശക്തമായി തുടങ്ങിയതോടെ നവംബര്‍ തുടക്കം മുതല്‍ താപനിലയിലും വര്‍ധന കണ്ടു തുടങ്ങി. ഡിസംബറില്‍ താപനില ശരാശരിയേക്കാൾ 3.7°C വരെ ഉയരാൻ സാധ്യതയെന്നാണ് മുന്നറിയിപ്പ്. 2027 ഫെബ്രുവരി വരെ ഈ ശക്തമായ എൽ നിനോ പ്രതിഭാസം തുടരുമെന്നാണ് ഡബ്ല്യു.എം.ഒ വ്യക്തമാക്കുന്നത്. എൽ നിനോ പ്രതിഭാസം ശക്തിപ്രാപിക്കുന്നത് ലോകമെമ്പാടുമുള്ള താപനിലയെയും മഴയുടെ ലഭ്യതയെയും നേരിട്ട് സ്വാധീനിക്കും. ഇത് വിവിധ പ്രദേശങ്ങളിൽ തീവ്ര കാലാവസ്ഥാ ദുരന്തങ്ങൾക്കുള്ള സാധ്യതയും വർധിപ്പിക്കുന്നു.
വരൾച്ചയും ഉഷ്ണതരംഗവും: മഴ ലഭിക്കേണ്ട പല പ്രദേശങ്ങളിലും കടുത്ത വരൾച്ചയ്ക്കും അസഹനീയമായ ഉഷ്ണതരംഗങ്ങൾക്കും ഇത് കാരണമാകും.
വെള്ളപ്പൊക്കവും അതിവൃഷ്ടിയും: ചില മേഖലകളിൽ അപ്രതീക്ഷിതവും അതിശക്തവുമായ മഴയ്ക്കും തുടർന്നുള്ള വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. കാരണമാകും.
ആഗോള താപനിലയിലെ വർധന: മനുഷ്യനിർമിത ആഗോളതാപനത്തോടൊപ്പം ശക്തമായ എൽ നിനോ കൂടി ചേരുന്നത് ആഗോള താപനില വീണ്ടും റെക്കോർഡ് നിലയിലേക്ക് ഉയരാൻ ഇടയാക്കും. പസഫിക് സമുദ്രത്തിലെ ഉപരിതല താപനിലയിലുണ്ടാകുന്ന ഈ മാറ്റം വിവിധ ഭൂഖണ്ഡങ്ങളിലെ കാലാവസ്ഥാ ക്രമങ്ങളെ മാറ്റിമറിക്കുകയും തീവ്ര കാലാവസ്ഥാ ദുരിതങ്ങളുടെ തീവ്രത വർധിപ്പിക്കുകയും ചെയ്യും. 2027 ആദ്യമാസങ്ങൾ വരെ എൽ നിനോ തുടരുന്ന സാഹചര്യത്തിൽ, വരൾച്ചയും വെള്ളപ്പൊക്കവും നേരിടുന്നതിനായി രാജ്യങ്ങൾ മുൻകരുതൽ നടപടികളും മുന്നറിയിപ്പ് സംവിധാനങ്ങളും ശക്തിപ്പെടുത്തണമെന്നും ഡബ്ല്യു.എം.ഒ നിർദ്ദേശിക്കുന്നു.