തിരുവനന്തപുരം പോത്തന്‍കോട് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. നെടുമങ്ങാട് സ്വദേശികളായ സ്കൂട്ടര്‍ യാത്രക്കാരായ ഹരികുമാര്‍, ബന്ധു ശോഭന എന്നിവരാണ് മരിച്ചത്
പാലക്കാട് മണപ്പുളളിക്കാവ് ദേശീയപാതയിൽ നിയന്ത്രണംവിട്ട പിക്കപ്പ് വാൻ ടിപ്പറിലേക്ക് ഇടിച്ചുകയറി ഡ്രൈവർ മരിച്ചു. പിക്കപ്പ് വാൻ ഡ്രൈവർ കണ്ണാടി പുളിയപ്പന്തൊടി അനീഷ് ആണ് മരിച്ചത്. മണപ്പുള്ളിക്കാവ് മേൽപ്പാലത്തിന് സമീപം ഉച്ചയോടെ ആണ് അപകടം. പാലക്കാട് ഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പ് നിയന്ത്രണംവിട്ട് ഡിവൈഡർ മറികടന്ന് എതിരെ വന്ന ടിപ്പറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു
ENGLISH SUMMARY:
Malayala Manorama Online News reports on the tragic road accidents in Pothankode and Palakkad that resulted in multiple fatalities. The recent crashes involving a car and scooter in Thiruvananthapuram, as well as a pickup van in Palakkad, highlight growing road safety concerns.