എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് ഒന്നിന് തുടങ്ങി 30ന് പരീക്ഷ അവസാനിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു. മാര്‍ച്ച് എട്ടാംതീയതി ഒഴികെ എല്ലാദിവസവും രാവിലെ 9.30നായിരിക്കും പരീക്ഷ. എട്ടാംതീയതി ഉച്ചയ്ക്കുശേഷം 2.30നായിരിക്കും. മോഡല്‍ പരീക്ഷ ഫെബ്രുവരി 16 മുതല്‍. 4.25 ലക്ഷം പേര്‍ പരീക്ഷയെഴുതും. പ്രാക്ടിക്കൽ പരീക്ഷ ജനുവരി 25 ന് തുടങ്ങും.
മൂല്യനിർണയം ഏപ്രില്‍ അഞ്ചിന് തുടങ്ങി 27 ന് അവസാനിക്കും. ഫല പ്രഖ്യാപനം മേയ് ആദ്യം. ഈ മാസം 18 മുതൽ രജിസ്ട്രഷൻ ആരംഭിക്കും. ഇതിനായി യൂണിഫൈഡ് പരീക്ഷാ മനേജ്മെന്റ് സിസ്റ്റം നിലവിൽ വരും. ഹയർ സെക്കൻഡറി, VHSE പരീക്ഷ മാര്‍ച്ച് രണ്ടു മുതല്‍ 30 വരെ. പ്ലസ് വൺ , പ്ളസ് 2 പരീക്ഷ 9 ലക്ഷം പേർ എഴുതും. ഏപ്രില്‍ അഞ്ചിന് മൂല്യനിർണയം തുടങ്ങും
സ്കൂളുകളിലെ ക്രിസ്മസ് പരീക്ഷ ഡിസംബർ 8 മുതൽ 17 വരെയായിരിക്കും. എൽ പി ക്ലാസുകൾക്ക് 11 മുതൽ 17 വരെയാണ് പരീക്ഷ. 18 മുതൽ 27 വരെയാണ് ക്രിസ്മസ് അവധി. 18ന് സ്കൂളുകളിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിക്കാനും വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി. അവധി കഴിഞ്ഞ് ഡിസംബർ 28ന് സ്കൂളുകൾ തുറക്കും.