milma-price

TOPICS COVERED

പാല്‍വില കൂട്ടണമെന്ന് നിര്‍ദേശവുമായി മില്‍മ തിരുവനന്തപുരം മേഖല. ലീറ്ററിന് 10 രൂപ കൂട്ടണമെന്നാണ് മില്‍മ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലെ നിര്‍ദേശം. അടുത്ത ദിവസം സര്‍ക്കാരിന് കത്ത് നല്‍കും. ക്ഷീര കര്‍ഷകര്‍ പ്രതിസന്ധിയിലെന്നും മറ്റ് മാര്‍ഗമില്ലെന്നും ചെയര്‍പേഴ്സണ്‍  മണി വിശ്വനാഥ് മനോരമ ന്യൂസിനോട് പറഞ്ഞു. 

യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റ് ഒരുമാസം പിന്നിടും മുന്‍പ് പാല്‍വില ലീറ്ററിന് നാല് രൂപ കൂട്ടിയതിന് പിന്നാലെയാണ് മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍റെ ആവശ്യം. 

 

ക്ഷീരകര്‍ഷകരെ രക്ഷിക്കാന്‍ ഒന്നും രണ്ടുമല്ല ലീറ്ററിന് പത്ത് രൂപ പാല്‍വില കൂട്ടണമെന്നാണ് ആവശ്യം. അഞ്ച് മാസം മുന്‍പ് ലീറ്ററിന് നാല് രൂപ വീതം കൂട്ടിയതിന്‍റെ കണക്കൊപ്പിക്കാന്‍ മലയാളി പാടുപെടുമ്പോഴാണ് വീണ്ടും പാല്‍വില വര്‍ധനയെന്ന ആവശ്യം. 

 

മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍ അടുത്തദിവസം പാല്‍വില കൂട്ടണമെന്ന ആവശ്യമറിയിച്ച് സര്‍ക്കാരിന് കത്ത് നല്‍കും. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ ഒരുതവണ പാല്‍വില കൂട്ടിയതിനാല്‍ മില്‍മയുടെ ആവശ്യം സര്‍ക്കാര്‍ ഉടന്‍ പരിഗണിക്കാനിടയില്ല. 

 

ENGLISH SUMMARY:

Milma milk price hike proposal suggests increasing the rate by 10 rupees per liter to support struggling dairy farmers in Kerala according to Malayala Manorama Online News. The Trivandrum regional cooperative will soon submit an official request to the state government despite recent price adjustments. manorama news, മനോരമ ന്യൂസ്, മലയാളം വാർത്ത, Manorama, Malayala manorama, malayalam news, malayala manorama news, ന്യൂസ്‌, latest malayalam news, Malayalam Latest News, മലയാളം വാർത്തകൾ