tomin-j-tomin-thachankary
  • അനധികൃതസ്വത്ത് കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ ഡിജിപി ടോമിന്‍ ജെ.തച്ചങ്കരി ഒരുദിവസം പോലും ജയിലിലെ സെല്ലില്‍ കിടന്നിട്ടില്ലെന്ന് ഹൈക്കോടതി. ജയിലില്‍ എത്തിയ ദിവസം മുതല്‍ പുറത്തിറങ്ങിയ ദിവസം വരെ ആശുപത്രിയിലായിരുന്നു വാസം

അനധികൃതസ്വത്ത് കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ ഡിജിപി ടോമിന്‍ ജെ.തച്ചങ്കരി ഒരുദിവസം പോലും ജയിലിലെ സെല്ലില്‍ കിടന്നിട്ടില്ലെന്ന് ഹൈക്കോടതി. ജയിലില്‍ എത്തിയ ദിവസം മുതല്‍ പുറത്തിറങ്ങിയ ദിവസം വരെ ആശുപത്രിയിലായിരുന്നു വാസം. കള്ളം പറഞ്ഞാണ് ജയില്‍വാസം ഒഴിവാക്കിയതെങ്കില്‍ ജാമ്യം റദ്ദാക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.  Also Read: 'കയ്യീന്ന് പോയതുകൊണ്ടാണ്.. ഞാന്‍ പോവുകയാണ് മക്കളേ..'; വിഡിയോ പങ്കുവച്ച് അധ്യാപകന്‍ ജീവനൊടുക്കി

വിദേശത്ത് പോകാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവുതേടി ടോമിന്‍ തച്ചങ്കരി സമര്‍പ്പിച്ച അപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ തുടര്‍ച്ചയായ വിമര്‍ശനം. ‘ജയിലിലേക്ക് പോകുമ്പോള്‍ തച്ചങ്കരിക്ക് ആയിരം രോഗമുണ്ട്. പുറത്തിറങ്ങിയാല്‍ ദുബായിലേക്ക് പോകണം’ എന്ന് കോടതി പരിഹസിച്ചു. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോഴും ജസ്റ്റിസ് എ.ബദറുദ്ദീന്‍ ജയില്‍ ഒഴിവാക്കാനുള്ള തച്ചങ്കരിയുടെ ‘തന്ത്രങ്ങള്‍’ തുറന്നുകാട്ടിയിരുന്നു.

കോടതി ആവശ്യപ്പെട്ടതനുസരിച്ച് പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ട് തച്ചങ്കരിയുടെ ചികിത്സയുടെയും ജയിൽവാസത്തിന്റെയും വിശദാംശങ്ങൾ കോടതിയിൽ സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ട് പരിശോധിച്ച കോടതി ഇത്രയും ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുള്ള ആള്‍ എങ്ങനെ വിദേശത്ത് ജോലിക്ക് പോകുമെന്ന് ചോദിച്ചു. തച്ചങ്കരിയുടെ വാദങ്ങളില്‍ കടുത്ത വൈരുദ്ധ്യമുണ്ട്. കള്ളം പറഞ്ഞിട്ടുണ്ടെങ്കിൽ ശക്തമായ നടപടിയുണ്ടാകുമെന്നും കോടതി പറഞ്ഞു. 

ENGLISH SUMMARY:

The Kerala High Court has strongly questioned former DGP Tomin J. Thachankary over his claim of serious health issues while seeking permission to travel abroad. The court observed that he had reportedly remained in hospital throughout his period of imprisonment without spending a day in a prison cell. While considering his request to relax bail conditions for a Dubai trip, the court warned that his bail could be cancelled if he had misled the court about his health.