തിരുവനന്തപുരത്ത് വിഡിയോ പങ്കുവച്ച് അധ്യാപകന്‍ ജീവനൊടുക്കി. ഏവിയേഷന്‍ ട്രെയിനറായിരുന്ന കിളിമാനൂര്‍ സ്വദേശി ജോഷ്മിന്‍ (36) ആണ് മരിച്ചത്. ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കുകയായിരുന്നു. പഠിപ്പിച്ച വിദ്യാര്‍ഥികള്‍ക്കായി വിഡിയോ പങ്കുവച്ച ശേഷമാണ് ജോഷ്മിന്‍ ജീവനൊടുക്കിയത്.
മഞ്ചാടിമൂട് റെയില്‍വേ ഗേറ്റിന് സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കിളിമാനൂര്‍ സ്വദേശിയായ ജോഷ്മിന്‍ കഴക്കൂട്ടം കളത്തൂരില്‍ താമസിക്കുന്നത്. മരണത്തിനു തൊട്ടുമുന്‍പാണ് ജോഷ്മിന്‍ വിദ്യാര്‍ഥികളോട് സംസാരിക്കുന്ന വിഡിയോ പങ്കുവച്ചത്. വിദ്യാര്‍ഥികളോട് സ്നേഹത്തോടെ സംസാരിക്കുന്നതാണ് വിഡിയോ. ഡിപ്രഷന്‍ ബാധിച്ചുവെന്നും മരുന്ന് കഴിച്ച് ജീവിക്കാന്‍ സാധിക്കാത്തതുകൊണ്ടാണ് അങ്ങനെ ചെയ്യുന്നതെന്നും ജോഷ്മിന്‍ വിഡിയോയില്‍ പറയുന്നു.
'എന്‍റെ പിള്ളേരുടെ കൂടെ ഇരുന്നപ്പോഴാണ് ഏറ്റവും സന്തോഷിച്ചത്. ആത്മാര്‍മായി സ്നേഹിച്ചത് പിള്ളേരാണ്. നിങ്ങളോട് പറയാനുള്ളത് പറഞ്ഞു തീര്‍ക്കാലോ ... ഞാന്‍ പോവുകയാണ് മക്കളേ.. ഡിപ്രഷന്‍ ബാധിച്ചു. നിങ്ങളെ മോട്ടിവേറ്റ് ചെയ്ത ഞാനിങ്ങനെ ചെയ്തല്ലോ എന്ന് ചിന്തിക്കരുത്. മരുന്ന് കഴിച്ച് ജീവിക്കാന്‍ സാധിക്കില്ല. കയ്യീന്ന് പോയതുകൊണ്ടണ്. ഇതൊരു പരിഹാരമല്ല', എന്ന് ജോഷ്മിന്‍ പറഞ്ഞു. 'നല്ല ശീലം, നല്ല റീലേഷന്‍ഷിപ്പ് എന്നിവ വേണം. മനസുകൊണ്ട് സ്നേഹിച്ചോ ആത്മാവ് കൊണ്ട് സ്നേഹിക്കരുത്. എപ്പോഴെങ്കിലും അവര്‍ നഷ്ടപ്പെട്ടാല്‍ ആത്മാവില്ലതായി പോകും' എന്നും ജോഷ്മിന്‍ വിഡിയോയില്‍ പറയുന്നു.
മരണകാരണം എന്താണെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ സൗജന്യ ഹെല്‍പ് ലൈന്‍ നമ്പറായ 1056 ലോ / 0471 – 2552056 എന്ന ലാന്‍ഡ് ലൈന്‍ നമ്പറിലോ 9152987821 എന്ന മൊബൈല്‍ നമ്പറിലോ വിളിച്ച് സഹായം തേടുക.)