ഔഷധിയില്‍ സൗന്ദര്യചികിത്സ നടത്തിയെന്ന ആരോപണം തള്ളി മുന്‍ ചെയര്‍പേഴ്സണ്‍ ശോഭന ജോര്‍ജ് മനോരമന്യൂസിനോട്. ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാന്‍ കഴിയില്ല. തനിക്ക് അലര്‍ജിയുണ്ട്. അതുകൊണ്ടാണ് ആരോപണം തെളിയിക്കാന്‍ വെല്ലുവിളിക്കുന്നത്. അതേസമയം, ഔഷധിയില്‍ സൗന്ദര്യചികിത്സാവിഭാഗം തുടങ്ങാന്‍ നിര്‍ദേശിച്ചിരുന്നുവെന്ന് ശോഭന പറഞ്ഞു.
Also Read: ‘ചിലർ 'പന്നി' എന്ന് വിളിച്ചു'; ബോഡി ഷെയിമിങ് അനുഭവം തുറന്ന് പറഞ്ഞ് ഷംന കാസിം
സൗന്ദര്യചികിത്സാവിവാദത്തില്‍ നിയമസഭയില്‍ തനിക്കെതിരെ മറുപടി നല്‍കിയ കെ.മുരളീധരന്റെ നടപടി വേദനിപ്പിച്ചെന്ന് ശോഭന ജോര്‍ജ് പറഞ്ഞു. ഗ്രൂപ്പ് പോരിന്റെ കാലത്ത് ലീഡര്‍ കെ.കരുണാകരന് വേണ്ടി നിലകൊണ്ടതിന്റെ പേരില്‍ വേട്ടയാടപ്പെട്ട പഴയ കാര്യങ്ങള്‍ കെ.മുരളീധരന്‍ ഓര്‍ത്തില്ല. കോണ്‍ഗ്രസിനെക്കാള്‍ സ്നേഹിച്ചത് ലീഡറുടെ കുടുംബത്തെയായിരുന്നു. ചോദ്യം ഉയര്‍ത്തി വി.പി.സജീന്ദ്രനും മറുപടി പറഞ്ഞ് മന്ത്രിയും അപമാനിച്ചതില്‍ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പരാതി നല്‍കിയിട്ടുണ്ടെന്നും അതിന് മറുപടി ലഭിക്കുന്ന മുറയ്ക്ക് മറ്റ് കാര്യങ്ങള്‍ ആലോചിക്കുമെന്നും ശോഭന പറഞ്ഞു.
തനിക്കെതിരായ ആരോപണത്തിന് പിന്നില്‍ ഔഷധിയില്‍ നടപടിക്ക് വിധേയനായ മുന്‍ ഉദ്യോഗസ്ഥനാണെന്നും ശോഭന ജോര്‍ജ് പറഞ്ഞു. കുറച്ച് വിവരാവകാശ രേഖകളുമായി ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളാണ് അദ്ദേഹം പ്രചരിപ്പിക്കുന്നത്. ഔഷധിയെ തകര്‍ക്കാനുള്ള ശ്രമമാണിതെന്നും ശോഭന ജോര്‍ജ് പറഞ്ഞു.