കാസർകോട് ഉദുമയിൽ പാർട്ടി പ്രവർത്തകയുടെ അശ്ലീല ചിത്രം വാട്സാപ്പില്‍ പങ്കുവെച്ച സിപിഎം ഏരിയ സെക്രട്ടറിക്കെതിരെ നടപടി. ഉദുമ സിപിഎം ഏരിയ സെക്രട്ടറിയായ മധു മുതിയാക്കലിനെയാണ് സ്ഥാനത്തു നിന്നും മാറ്റിയത്. എന്നാല്‍ മധു മുതിയാക്കല്‍ സ്വയം ഒഴിഞ്ഞതാണെന്നാണ് ജില്ലാ നേതൃത്വത്തിന്‍റെ നിലപാട്. പി.വി. രാജേന്ദ്രനാണ് പുതിയ ഏരിയാ സെക്രട്ടറി.
Also Read: ഫോണില്‍ ചാറ്റ് ചെയ്തത് ഭര്‍ത്താവ് ചോദ്യം ചെയ്തു; ജീവനൊടുക്കാന്‍ ശ്രമിച്ച അധ്യാപിക മരിച്ചു
പാര്‍ട്ടി പ്രവര്‍ത്തകയുടെ അശ്ലീല ചിത്രം മധു വാട്സാപ്പില്‍ സ്റ്റാറ്റസാക്കുകയായിരുന്നു. ഇതു കണ്ട പ്രവര്‍ത്തകര്‍ മധുവിനെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് പാർട്ടിക്ക് കത്ത് നൽകി. ഇതേതുടര്‍ന്നാണ് പാർട്ടി ഇപ്പോൾ നടപടിയെടുത്തിരിക്കുന്നത്. അതേസമയം ഇയാൾ സ്വയം രാജിവെച്ചതെന്നാണ് സിപിഎം ജില്ലാ നേതൃത്വം പറയുന്നത്.