hibi-eden-diya-krishna

ഫോർട്ടു കൊച്ചിയെക്കുറിച്ച് വർഗീയ പരാമർശം നടത്തിയ ഇൻഫ്ലുവൻസർ അമൃത് സിങ് ഡാരനെ പിന്തുണച്ച ദിയ കൃഷ്‌ണയ്ക്കെതിരെ ഹൈബി ഈഡൻ എം.പി. അമൃത് സിങ് ഡാരന്‍റെ പരാമർശം കേരളത്തിന് എതിരായ വടക്കേന്ത്യൻ ലോബിയുടെ പ്രചാരണത്തിന്‍റെ ഭാഗമാണെന്നും ഫോർട്ടുകൊച്ചി മതസൗഹാർദത്തിന്‍റെ ഇടമാണെന്നും ഹൈബി ഈഡൻ പറഞ്ഞു. ദിയ കൃഷ്ണ അമൃത് സിങ്ങിനെ പിന്തുണച്ചത് വീട്ടിൽ നിന്ന് പഠിച്ച സംസ്കാരമാണെന്നും ഹൈബി ഈഡന്‍ പ്രതികരിച്ചു.

ഹൈബിയുടെ വാക്കുകള്‍: ‘എല്ലാം വീട്ടില്‍ നിന്നും ആരംഭിക്കുന്നു എന്നാണല്ലോ. അപ്പോള്‍ വീട്ടിൽ നിന്ന് പഠിക്കുന്ന സംസ്കാരവും വീട്ടിൽ കേട്ട് വളരുന്ന ചിന്തകളും ചിന്താധാരകളും ആയിരിക്കും അവരെ സ്വാധീനിച്ചിട്ടുള്ളത്. അത് അവരുടെ ആശയം പ്രചരിപ്പിക്കാൻ വേണ്ടി... സ്വാഭാവികമായും അവരൊരു ബിജെപി കുടുംബത്തില്‍ നിന്ന് വരുകയാണ്. അവരുടെ ആശയം അവരെ സംരക്ഷിച്ചോട്ടെ, അത് പ്രചരിപ്പിച്ചോട്ടെ. പക്ഷേ ഇത് കേരളത്തിനെതിരെയുള്ള വടക്കേ ഇന്ത്യന്‍ ലോബിയുടെ വലിയ ആക്രമണമാണ്. അത് നമ്മൾ മലയാളികൾ എതിർക്കണം. അതിനെതിരെ ശക്തമായി പ്രതിരോധം സൃഷ്ടിക്കണം. 

ALSO READ: ‘യുപിയിലെ ബീഫ് കയറ്റുമതി ആദ്യം നിര്‍ത്തൂ; വിഡ്ഢിത്തം പറയാൻ ദൈവത്തെയോർത്ത് ദൈവത്തിന്‍റെ സ്വന്തം നാട്ടിലേക്ക് വരരുത്’

ഞാൻ ഏതോ അഭിമുഖത്തില്‍ കണ്ടിരുന്നു... ശരിയാണോ എന്നറിയില്ല. അവരുടെ അനിയത്തിക്ക് ബീഫ് ഭയങ്കര ഇഷ്ടമാണെന്നാണ് ഞാൻ കേട്ടിട്ടുള്ളത്. പല ആളുകളും ബിജെപിയുടെ സമുന്നതരായ നേതാക്കന്മാര്‍ പോലും ബീഫിന് വേണ്ടിയിട്ട് മരിക്കുന്ന ആളുകളാണ്. കേരളത്തിന്‍റെ പ്രത്യേകതരം സ്റ്റൈലില്‍ പാചകം ചെയ്ത് ബീഫ് വിളമ്പിയാൽ അത് ടേസ്റ്റ് ചെയ്താൽ ഒരുപക്ഷേ ഈ പറയുന്ന ആശങ്കകളും ആശയങ്ങളും എല്ലാം മാറുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്’

ALSO READ: 'വർഗീയ സംശയവും വിദ്വേഷവും വളർത്താനുള്ള ശ്രമങ്ങൾ ഗൗരവകരം'; വ്ലോഗര്‍ക്കെതിരെ ചെന്നിത്തല ...

അതേസമയം, അമൃത് സിങ് ഡാരന്‍റെ പരാമർശം കേരളത്തിന് എതിരായ വടക്കേന്ത്യൻ ലോബിയുടെ പ്രചാരണത്തിന്‍റെ ഭാഗമാണെന്നും ഫോർട്ടുകൊച്ചി മതസൗഹാർദത്തിന്‍റെ ഇടമാണെന്നും ഹൈബി ഈഡൻ പറഞ്ഞു. ഫോർട്ട് കൊച്ചിയും മട്ടാഞ്ചേരിയും വിവിധ സമുദായങ്ങൾ ഒന്നിച്ചുജീവിക്കുന്ന സാംസ്കാരിക സൗഹാർദ കേന്ദ്രങ്ങളാണ്. ബീഫിന്റെയും ജിന്നയുടെ ചിത്രത്തിന്റെയും പേരിൽ വിദ്വേഷം പടർത്താനുള്ള നീക്കത്തിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ടെന്നും ഹൈബി വ്യക്തമാക്കി.

ALSO READ: 'ഒരാളുടെ പ്രവൃത്തിക്ക് കുടുംബം മറുപടി പറയേണ്ടതില്ല; അയാളോട് ചോദിക്കുക'; പ്രതികരണവുമായി അഹാന ...

ലോകത്തിൽ കണ്ടിരിക്കേണ്ട 50 നഗരങ്ങളുടെ പട്ടികയിലാണ് കൊച്ചി. ഇത് തകർക്കാനുള്ള ശ്രമമാണ്. അമൃത് സിങ്ങിന് തന്‍റെ സുരക്ഷയിൽ ആശങ്ക വേണ്ട. ജിന്നയുടെ ചിത്രം ഉൾപ്പെടുത്തിയത് ആർട്ട് വർക്കിന്‍റെ ഭാഗമാണെന്നും ഹൈബി പ്രതികരിച്ചു. യുപിയിൽ നിന്നുള്ള ബീഫ് കയറ്റുമതിയും ഭക്ഷണ ശീലങ്ങളിലെ വ്യക്തിസ്വാതന്ത്ര്യവും ഓർമിപ്പിച്ചായിരുന്നു ഹൈബിയുടെ പ്രതികരണം.

ALSO READ: 'ബന്ധങ്ങള്‍ തകര്‍ത്തു, ഇന്‍സ്റ്റഗ്രാമിന് വിട'; വിവാദത്തിന് പിന്നാലെ ദിയ കൃഷ്ണ ...

ENGLISH SUMMARY:

Hibi Eden MP has sharply criticized social media influencer Diya Krishna for endorsing the controversial hate video posted by North Indian vlogger Amrit Singh Daran against Fort Kochi. Speaking to the media, the MP remarked that Diya's support for the vlogger stems from her upbringing and the ideology of her BJP-affiliated family. He further asserted that the video is part of a deliberate agenda by a North Indian lobby to ruin Kerala's tourism image and damage its rich secular culture. Emphasizing that Fort Kochi remains a peaceful hub for over 30 diverse communities, Hibi Eden called upon Malayalis to unitedly resist such divisive campaigns.