മണ്ഡല മകരവിളക്ക് സീസൺ സുഗമമായി പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. നിലയ്ക്കലും പമ്പയും സന്ദർശിച്ച് അവലോകനയോഗവും കഴിഞ്ഞ് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പമ്പയിലെ ടോയ്ലറ്റ് ബ്ലോക്ക് കണ്ടു മുഖ്യമന്ത്രി മൂക്ക് പൊത്തി പുറത്തിറങ്ങി
അരവണക്കും പ്രസാദത്തിനും ക്ഷാമം വരാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചു. ശബരിമലയിൽ ആള് കൂടുമ്പോൾ തീർത്ഥാടകരെ നിയന്ത്രിക്കാനായി നിലക്കലിൽ 6000 പേരെ ഉൾക്കൊള്ളുന്ന ജർമൻ പന്തൽ തയ്യാറാക്കും. 466 കെഎസ്ആർടിസി ബസ്സുകൾ സർവീസുകൾ നടത്തും. സീസൺ കഴിഞ്ഞാൽ തിരുപ്പതി മോഡലിലുള്ള വികസന പ്രവർത്തനങ്ങൾ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം പമ്പയിലെ ടോയ്ലറ്റ് ബ്ലോക്കിന്റെ വൃത്തിഹീനത കണ്ടു മുഖ്യമന്ത്രി മൂക്ക് പൊത്തി ഇറങ്ങി. ഇത് മാത്രമല്ല മിക്ക ടോയ്ലറ്റുകളുടെയും അവസ്ഥ ഇതാണ്. മുഖ്യമന്ത്രി വരുന്നു എന്ന് അറിഞ്ഞിട്ടുപോലും ഒരിടം പോലും വൃത്തിയാക്കാൻ ദേവസ്വം ബോർഡ് തയ്യാറായില്ല. നിലയ്ക്കലെ സന്ദർശനത്തിൽ ചെളിയിൽ കൂടി നടന്ന മുഖ്യമന്ത്രിക്ക് കാര്യങ്ങൾ ബോധ്യപ്പെട്ടു.
തൊട്ടടുത്തുള്ള വിരിപ്പന്തലുകൾ ചാണകം നിറഞ്ഞു വൃത്തിഹീനമായി കിടക്കുന്നു. അതിനുള്ളിലാണ് തീർത്ഥാടകർ വിരിവെക്കുന്നതും പാചകം ചെയ്യുന്നതും. ദേവസ്വം ബോർഡുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ചു യോഗം തൃപ്തികരമെന്ന് ദേവസ്വം മന്ത്രി. ഒരുക്കങ്ങളില് ദേവസ്വം ബോർഡ് വീഴ്ച വരുത്തിയെന്നും ആവര്ത്തിച്ചാല് വേറെ ഇടപെടൽ ഉണ്ടാകുമെന്നും റാന്നി എംഎൽഎയുടെ മുന്നറിയിപ്പ്. എല്ലാ വർഷത്തെയും അവലോകനയോഗങ്ങളിൽ ദേവസ്വം മന്ത്രി പറയുന്ന പതിവു കാര്യങ്ങൾ മാത്രമാണ് മുഖ്യമന്ത്രിയും പറഞ്ഞത്. ബോർഡിന് പതിവ് നിസ്സംഗതയും.