മനോരമ ന്യൂസ് ചാനൽ ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസിന്റെ അമ്മ അതിരമ്പുഴ മുണ്ടുവേലിപ്പടി പാറപ്പുറത്ത് അന്നമ്മ ലൂക്ക (89) അന്തരിച്ചു. മൃതദേഹം ഇന്ന് വൈകിട്ട് 5ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ 2നു വസതിയിൽ ശുശ്രൂഷയ്ക്കുശേഷം കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് പള്ളിയില്.
കട്ടച്ചിറ കണിയാപറമ്പിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ പി.യു.ലൂക്ക. മറ്റു മക്കൾ: ലില്ലി, ലിസി (ഡൽഹി), ഗ്രേസി, എൽസമ്മ, ജീമോൾ. മരുമക്കൾ: ഏബ്രഹാം ജോർജ് മണലേത്ത് (കൊമ്പഴ), നീന ജോണി മേലുക്കാരൻ (കൊരട്ടി), ടൈറ്റസ് മീനത്തേതിൽ (മാവേലിക്കര), ബേബി ആന്റണി വരവുകാലായിൽ (ആർപ്പൂക്കര), പ്രകാശ് ജേക്കബ് തറപ്പേൽ (അതിരമ്പുഴ), സുനിൽ പി.മാത്യു പടിഞ്ഞാറേ വെട്ടിക്കാട്ട് (കുറുപ്പന്തറ).