Image: Manorama

  • സിഎംആര്‍എല്‍–എക്സാലോജിക് കേസില്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് പിണറായി വിജയനും മുഹമ്മദ് റിയാസും വീണയും സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി അടുത്തയാഴ്ച പരിഗണിച്ചേക്കും.

സിഎംആര്‍എല്‍–എക്സാലോജിക് കേസില്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് പിണറായി വിജയനും മുഹമ്മദ് റിയാസും വീണയും സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി അടുത്തയാഴ്ച പരിഗണിച്ചേക്കും. 82 വയസുണ്ടെന്നും അറസ്റ്റിന് സാധ്യതയുണ്ടെന്നും പിണറായി കോടതിയെ അറിയിച്ചു. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു. അവധിക്കാല ബെഞ്ച് രൂപീകരണം പരിഗണിക്കാമെന്നും, അല്ലെങ്കില്‍ 26ന് കേസ് പരിഗണിക്കാമെന്നും കോടതി.  Also Read: 'എല്ലാം നിന്റെ കൂട്ടുകാരായിരുന്നു'! ഭീരുക്കളും അത്യാഗ്രഹികളും പാര്‍ട്ടി വിട്ടെന്ന രാഹുലിന്‍റെ കമന്റിന് ഖര്‍ഗെയുടെ 'കുത്ത്'


മാസപ്പടി-ഹവാല കേസുകളിൽ പിണറായി വിജയനടക്കമുള്ള പ്രതികൾക്ക് ഇന്നലെ ഹൈക്കോടതിയിൽ തിരിച്ചടി നേരിട്ടിരുന്നു. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ നിർദേശിച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ നൽകാൻ അനുമതി തേടിയുള്ള ഹർജി ഡിവിഷൻ ബെഞ്ച് തള്ളിയതിനെ തുടര്‍ന്നാണ് പിണറായി സുപ്രീംകോടതിയെ സമീപിച്ചത്. എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് പ്രതികളുടെ വാദം കേൾക്കേണ്ടതില്ലെന്നും ഇത് അവരുടെ നിയമപരമായ അവകാശങ്ങളുടെ ലംഘനമല്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കുന്നതിന് മതിയായ തെളിവുകളുണ്ടെങ്കിൽ പ്രാഥമിക അന്വേഷണം നിർബന്ധമല്ലെന്ന ഹൈക്കോടതിയുടെ നിലപാട് സംസ്ഥാന സർക്കാരിനും തിരിച്ചടിയായി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കത്തിന്റെ അടിസ്ഥാനത്തിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ നിർദേശിച്ച സിംഗിൾ ബെഞ്ച് ഉത്തരവ് നിയമപരമായ അവകാശങ്ങളുടെ ലംഘനമാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. കേസിൽ എതിർകക്ഷികളല്ലാത്ത തങ്ങളുടെ വാദം കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചതെന്നായിരുന്നു ഹർജിക്കാരുടെ പ്രധാന വാദം. എന്നാൽ, പ്രതിഭാഗം ഉന്നയിച്ച വാദങ്ങൾ അംഗീകരിക്കാതിരുന്ന ഡിവിഷൻ ബെഞ്ച് അപ്പീൽ നൽകാനുള്ള അനുമതി നിഷേധിച്ചു.

ENGLISH SUMMARY:

Pinarayi Vijayan, along with Mohammed Riyas and Veena, has approached the Supreme Court challenging a Kerala High Court Division Bench order in the CMRL–Exalogic case. The petition seeks a stay on the Vigilance FIR and an urgent hearing. Pinarayi reportedly cited his age and the possibility of arrest in requesting urgent consideration. The move follows the High Court's refusal to grant permission to appeal against a single-judge order directing action under the Prevention of Corruption Act. The High Court held that an accused person need not be heard before an FIR is registered and that a preliminary inquiry is not mandatory when sufficient evidence exists.