kozhikode-medicalcollage

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാ പിഴവിനെ തുടര്‍ന്നു യുവതി മരിച്ചതായി പരാതി. ഗര്‍ഭാശം നീക്കം ചെയ്യല്‍ ശസ്ത്രക്രിയക്ക് വിധേയായ വടകര മന്ദരത്തൂര്‍ സ്വദേശി തങ്കമണിയാണു മരിച്ചത്. മെഡിക്കല്‍ കോളേജ് പൊലീസ് അസ്വഭാവിക മരണത്തിനു കേസടുത്തു.

ഗര്‍ഭാശയം നീക്കം ചെയ്യുന്നതിനായി അഞ്ചാം തിയ്യതിയാണു തങ്കമണി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയത്.വ്യാഴാഴ്ച താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ ഗര്‍ഭാശയം നീക്കം ചെയ്തു. തൊട്ടടുത്ത ദിവസം ശാരീരിക അസ്വസ്ഥതകളുണ്ടായി. സ്കാനിങില്‍ വയറില്‍ രക്തം കെട്ടികിടക്കുന്നതായി കണ്ടെത്തി. തുടര്‍ന്നു വീണ്ടും ശസ്ത്രക്രിയ ചെയ്തെങ്കിലും ആരോഗ്യനില വഷളായി.ഇന്നലെ വൈകീട്ട് മരണം സംഭവിച്ചു. ശസ്ത്രക്രിയക്കിടെ വന്‍കുടലും മലാശയവും ചേരുന്ന ഭാഗത്ത് മുറിവ് പറ്റി രക്തസ്രാവം ഉണ്ടായെന്നു ഡോക്ടര്‍ കൂടെയുള്ളവരെ അറിയിച്ചിരുന്നുവെന്നാണു ബന്ധുക്കള്‍ ആരോപിക്കുന്നത്

അസ്വഭാവിക മരണത്തിനു കേസെടുത്ത മെഡിക്കല്‍ കോളേജ് പൊലീസ് തുടര്‍ നടപടികള്‍ക്കായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ്. പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്കു കൈമാറി.

ENGLISH SUMMARY:

Kozhikode Medical College death due to alleged medical negligence during a hysterectomy has sparked outrage among the victim's relatives. The police have registered a case of unnatural death and are currently awaiting the post-mortem report for further investigation.