ksrtc-accident

TOPICS COVERED

കോഴിക്കോട് തിരുവമ്പാടിയില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതരപരുക്ക്. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തം. അപകടത്തില്‍പ്പെട്ട ബസിന് ഫിറ്റ് നെസും ഇന്‍ഷൂറന്‍സും ഇല്ല. പരുക്കേറ്റ വിദ്യാര്‍ഥിനി അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. 

തിരുവമ്പാടി ബസ് സ്റ്റാന്‍ഡിലൂടെ നടന്നു വരികയായിരുന്ന വിദ്യാര്‍ഥിനിയെ ആണ് കെഎസ്ആര്‍ടിസി ബസ് ഇടിച്ചത്. മുന്‍ചക്രം കുട്ടിയുടെ കാലില്‍ കയറി.  ഇടതുവശം ശ്രദ്ധിക്കാതെ സ്റ്റാന്‍ഡിന്‍റെ ട്രാക്കിലേയ്ക്ക് ഡ്രൈവര്‍ ബസ് കയറ്റാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണം. ഈ ബസിനാകട്ടെ ഫിറ്റ്നെസും ഇന്‍ഷൂറന്‍സും ഇല്ല. 

രേഖകള്‍ അനുസരിച്ച് 2026 ഏപ്രില്‍ 15ന്  ഫിറ്റ്നെസ് കാലാവധി തീര്‍ന്നു. കഴിഞ്ഞ 5 മാസമായി ഫിറ്റ്നെസ് ഇല്ലാതെയാണ് ബസ് സര്‍വീസ് നടത്തുന്നത്. കഴിഞ്ഞ ആറ് വര്‍ഷമായി ബസിന് ഇന്‍ഷൂറന്‍സും ഇല്ല. 2020 ഒക്ടോബര്‍ നാലിന് ഇന്‍ഷൂറന്‍സും തീര്‍ന്നിട്ടുണ്ട്. പരുക്കേറ്റ വിദ്യാര്‍ഥിനി സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. അടിയന്തര ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. 

ENGLISH SUMMARY:

School student sustained severe injuries after being hit by a KSRTC bus in Thiruvanambady, Kozhikode. The accident revealed shocking lapses as the involved bus was operating without valid fitness certificates and insurance for years.