തിരുവനന്തപുരത്ത് രാഷ്ട്രീയ സംഘർഷങ്ങൾക്ക് പിന്നാലെ ഉണ്ടായ വിവാദങ്ങളിൽ കൻ്റോൺമെൻ്റ് എസ് എച്ച് ഒ സതീഷ് കുമാറിനെ തിരുവനന്തപുരം കമ്മീഷണർ വിളിച്ചുവരുത്തി. എസ്എഫ്ഐ നേതാക്കളുമായി തുടരുന്ന വെല്ലുവിളിയും വാഗ്വാദങ്ങളും അവസാനിപ്പിക്കാൻ താക്കീത് നൽകി. എസ്എഫ്ഐക്കെതിരെ  മോശം പദങ്ങൾ ഉപയോഗിച്ചിട്ട ഫെയ്സ്ബുക്ക് പോസ്റ്റിൽ അടക്കം അതൃപ്തി അറിയിച്ചു. 

സർവീസ് ചട്ടങ്ങൾ പാലിച്ചു മാത്രമേ പെരുമാറ്റവും നടപടിയും ഉണ്ടാകാവൂ എന്ന താക്കീതാണ് നൽകിയത്. എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നന്ദനെ ഫോണിൽ ഭീഷണിപ്പെടുത്തുകയും ചീത്തവിളിക്കുകയും ചെയ്തെന്ന പരാതിയിൽ കൻ്റോൺമെന്റ് എസ് ഐ ഗോകുൽ ഗോപനെതിരായ നടപടിയിൽ ഇന്ന് തീരുമാനമായേക്കും.

സ്പെഷ്യൽ ബ്രാഞ്ച് എസിപി ഇന്ന് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും. ഇതിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ആയിരിക്കും നടപടി വേണോ എന്ന് തീരുമാനിക്കുക. 

വീട്ടിലേക്ക് മാര്‍ച്ച് നടത്തിയാല്‍ പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്എഫ്ഐ ജില്ലാ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയ തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് എസ്ഐയേയും കമ്മീഷണര്‍ വിളിച്ചുവരുത്തിയിരുന്നു. ജില്ലാ സെക്രട്ടറിയുമായുള്ള എസ്ഐ  ഗോകുല്‍ദാസിന്‍റെ സംഭാഷണം എസ്എഫ്ഐ ആണ് പുറത്തുവിട്ടിരുന്നത്. 

എസ്എഫ്ഐ നേതാവിനെ ഭീഷണിപ്പെടുത്തുക മാത്രമല്ല തിരുവനന്തപുരത്തെ സംഘർഷമായി ബന്ധപ്പെട്ട് എസ്എഫ്ഐ നേതാക്കളെ അറസ്റ്റ് ചെയ്യാതിരിക്കുന്നത് ആഭ്യന്തരമന്ത്രി പറഞ്ഞിട്ടാണെന്ന പരാമർശം ആഭ്യന്തരമന്ത്രിയെ തന്നെ പ്രതിരോധത്തിൽ ആക്കുന്നതായിരുന്നു. എസ്ഐയുടെ ഭീഷണി വിലപ്പോകില്ലെന്നും എസ്ഐയുടെയും സിഐയുടെയും വീടുകളിലേക്ക് ഒരേസമയം മാർച്ച് നടത്തുമെന്നും ഇതിനു പിന്നാലെ എസ്എഫ്ഐ നേതാക്കൾ പ്രഖ്യാപിച്ചു. 

തിരുവനന്തപുരത്തെ സംഘർഷത്തിൽ പൊലീസുകാർക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ കന്‍റോൺമെന്‍റ് പൊലീസ് സ്റ്റേഷനു മുന്നിൽ സമരം തുടങ്ങും എന്നും എസ്എഫ്ഐ നേതാക്കൾ പറഞ്ഞിരുന്നു. സംഘർഷമായി ബന്ധപ്പെട്ട കേസിൽ മന്ത്രി ഒ ജെ ജനീഷിനെയും ഷാഫി പറമ്പിൽ എംപിയെയും പ്രതി ചേർക്കണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു. 

Cantonment SHO Warned by Commissioner Over SFI Controversy; Decision on SI Today:

Following recent political political conflicts in Thiruvananthapuram, City Police Commissioner summoned Cantonment Station House Officer (SHO) Satheesh Kumar regarding controversial public disputes. The Commissioner strictly warned the officer to halt continuous challenges and arguments directed at SFI leaders, while also expressing strong displeasure over a derogatory Facebook post targeting the student group