കോഴിക്കോട് കൊയിലാണ്ടി കാവുംവട്ടത്ത് മരണവീട്ടിലേക്ക് കാർ നിയന്ത്രണം വിട്ട് ഇടിച്ചുകയറി ഒരാൾ മരിച്ചു. തടോളിത്താഴ സ്വദേശിയായ കിടഞ്ഞിൽ രാജനാണ് മരിച്ചത്. അപകടത്തിൽ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ മറ്റൊരാൾക്കും കാർ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. അപകടസമയം വീട്ടുമുറ്റത്തുണ്ടായിരുന്ന മറ്റുള്ളവർ സമയോചിതമായി ഓടിമാറിയതിനാല്‍ വലിയ ദുരന്തം ഒഴിവാകുകയായിരുന്നു.

ഞായറാഴ്ച രാവിലെ 7:45 ഓടെയാണ് അപകടമുണ്ടായത്. മരണവീട്ടിലെത്തിയ ആളുകളെ ഇറക്കി കാർ പിന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് മുറ്റത്ത് നിൽക്കുകയായിരുന്ന രാജനെ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജനെ ഉടൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ വൈകുന്നേരത്തോടെയാണ് മരണം സംഭവിച്ചത്. 

ENGLISH SUMMARY:

A man was killed after an out-of-control car rammed into a crowd gathered at a funeral house at Kavanvattam near Koyilandy in Kozhikode district. The deceased has been identified as Kidanjil Rajan, a native of Tadolithazha. The accident occurred on Sunday morning around 7:45 AM when the driver lost control of the vehicle while reversing it after dropping off attendees. Although Rajan was rushed to Kozhikode Medical College Hospital with severe injuries, he succumbed to his wounds later in the evening.