കോഴിക്കോട് പേരാമ്പ്രയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോ തീവച്ചു നശിപ്പിച്ചു. തോട്ടാംകണ്ടിയില്‍ പുത്തന്‍പുരയ്ക്കല്‍  മുഹമ്മദ് ഷക്കീറിന്‍റെ ഓട്ടോയാണ് അര്‍ധരാത്രി തീയിട്ടത് .

കഴിഞ്ഞദിവസം പുലര്‍ച്ചെ രണ്ടരയോടെയാണു വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോ യ്ക്ക് തീ പിടിച്ച വിവരം ഷക്കീര്‍ അറിയുന്നത്.  പുറത്തിറങ്ങി തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും പൂര്‍ണമായി കത്തിനശിച്ചു. വീടിനും സാരമായ കേടുപാടുകളുണ്ടാ.യി. തുടര്‍ന്ന് ഷക്കീര്‍ പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കി.

പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ ദ്രാവകമൊഴിച്ചു തീയിട്ടതാണന്നു  മനസിലാക്കി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ്  കുറ്റ‌്യാടി വടയം സ്വദേശി റാഷിദാണു സംഭവത്തിനു പിന്നിലെന്നു പൊലീസ് കണ്ടെത്തി.

മണിക്കൂറുകള്‍ക്കകം ഇയാളെ അറസ്റ്റും ചെയ്തു. ഷക്കീര്‍ നേരക്കെ റാഷിദിനെതിരെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ ഇയാളെ പ്രതിയാക്കി പൊലീസ് കേസും റജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്‍റെ വിരോധത്തിലാണു ഓട്ടോറിക്ഷയ്ക്ക് തീയിട്ടതെന്നാണ് ഇയാളുടെ മൊഴി. പ്രതിയെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Auto rickshaw fire Perambra details the incident where an auto-rickshaw parked in a courtyard in Perambra, Kozhikode, was set ablaze. :