• കൊല്ലത്ത് പ്രതിഷേധ പ്രകടനത്തിനിടെ കോടിയേരി ബാലകൃഷ്ണന്റെ ഫ്ലെക്സ് കീറിയ വ്യക്തിക്ക് എസ്എഫ്ഐയുടെ ഒരു ഘടകത്തിലും അംഗത്വമില്ലെന്ന് കൊല്ലം ജില്ലാ കമ്മിറ്റി അറിയിച്ചു.

കൊല്ലത്ത് എസ്എഫ്ഐ പ്രകടനത്തിനിടെ കോടിയേരി ബാലകൃഷ്ണന്‍റെ ഫ്ലെക്സ് കീറിയത് എസ്എഫ്ഐക്കാരനല്ലെന്ന് കൊല്ലം ജില്ലാകമ്മിറ്റി. പ്രകടനത്തിനിടെ മധ്യഭാഗത്തു നിന്നും ഓടികറിയ വ്യക്തിയുടെ സമീപനം മോശമായിരുന്നുവെന്നും ഇയാള്‍ക്ക് അംഗത്വമില്ലെന്നും ജില്ലാ കമ്മിറ്റി വിശദമാക്കി. 

Also Read: കോടിയേരിയുടെ ഫ്ലക്സ് വലിച്ച് കീറി എസ്എഫ്ഐ പ്രവര്‍ത്തകന്‍; വിഡിയോ


കോളജ്, സ്കൂള്‍ വിദ്യാര്‍ഥികളാണ് സമരത്തില്‍ പങ്കെടുത്തത്. ഫ്ലെക്സ് കീറിയ വ്യക്തി എസ്എഫ്ഐയുടെ ഒരു ഘടകത്തിലും പ്രവര്‍ത്തിക്കുന്നയാളല്ല. ഏരിയ, ലോക്കല്‍, യൂണിറ്റ് ഘടകങ്ങളില്‍ അംഗത്വമില്ലെന്നാണ് മനസിലാക്കാന്‍ സാധിച്ചത്. ഇയാള്‍ എങ്ങനെ പ്രകടനത്തില്‍ എത്തിയെന്ന് പരിശോധിക്കുമെന്നും എസ്എഫ്ഐ വ്യക്തമാക്കി. സംഭവത്തില്‍ നിയമനടപടി സ്വീകരിക്കുമെന്നും എസ്എഫ്ഐ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 

Also Read: 'ജനീഷിന് സംഘി വൈബ്'; അമിത് ഷായെ പറയുമ്പോള്‍ ജനീഷിന് പൊള്ളുന്നത് എന്തിന്?

മാര്‍ച്ച് ചെയ്ത് വരുന്ന സംഘത്തില്‍ നിന്നും ഓടിക്കയറി വന്ന പ്രവര്‍ത്തകനാണ് മീഡിയനില്‍ വച്ചിരുന്ന ഫ്ലക്സ് കീറി മറിച്ചിട്ടത്. തിരുവനന്തപുരത്ത് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് നടത്തിയ മാര്‍ച്ചിനിടെയാണ് സംഭവം. ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍ 'കോടിയേരിയുടെ ഫ്ലക്സാണോ കീറിയത്, മാറിപ്പോയോ' എന്നും ചോദിക്കുന്നത് കേള്‍ക്കാം. പ്രതിഷേധ പ്രകടനത്തിനിടെ പൊലീസിനെതിരെ മുദ്രാവാക്യങ്ങള്‍ പ്രവര്‍ത്തകര്‍ മുഴക്കുന്നതും വിഡിയോയിലുണ്ട്. കോടിയേരി ബാലകൃഷ്ണന്‍റെ നാലാം ഓര്‍മദിനമാണിന്ന്.

ENGLISH SUMMARY:

The SFI Kollam District Committee has clarified that the individual who tore a flex board of late CPM leader Kodiyeri Balakrishnan during a protest march was not an SFI member. According to the committee, the person who ran in from the middle of the demonstration and damaged the board holds no membership in any area, local, or unit committees. The incident occurred during a protest march organized by school and college students against the recent violence faced by SFI activists in Thiruvananthapuram, coinciding with Kodiyeri's fourth death anniversary. SFI leadership stated that an investigation will be conducted to determine how the individual joined the procession and confirmed that legal action will be initiated regarding the incident.