കൊല്ലത്ത് നടത്ത പ്രതിഷേധത്തിനിടെ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍റെ ഫ്ലക്സ് വലിച്ച് കീറി എസ്എഫ്ഐ പ്രവര്‍ത്തകന്‍. മാര്‍ച്ച് ചെയ്ത് വരുന്ന സംഘത്തില്‍ നിന്നും ഓടിക്കയറി വന്ന പ്രവര്‍ത്തകനാണ് മീഡിയനില്‍ വച്ചിരുന്ന ഫ്ലക്സ് കീറി മറിച്ചിട്ടത്. തിരുവനന്തപുരത്ത് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് നടത്തിയ മാര്‍ച്ചിനിടെയാണ് സംഭവം. ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍ 'കോടിയേരിയുടെ ഫ്ലക്സാണോ കീറിയത്, മാറിപ്പോയോ' എന്നും ചോദിക്കുന്നത് കേള്‍ക്കാം. പ്രതിഷേധ പ്രകടനത്തിനിടെ പൊലീസിനെതിരെ മുദ്രാവാക്യങ്ങള്‍ പ്രവര്‍ത്തകര്‍ മുഴക്കുന്നതും വിഡിയോയിലുണ്ട്. കോടിയേരി ബാലകൃഷ്ണന്‍റെ നാലാം ഓര്‍മദിനമാണിന്ന്. Also Read: എന്‍റെ കുടുംബത്തിന് എന്തുപ്രശ്നം വന്നാലും സിപിഎമ്മിന്‍റെ സഹായം ചോദിക്കില്ല: വിനോദിനി കോടിയേരി
അതേസമയം, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കൂടിയായ മന്ത്രി ഒ.ജെ.ജനീഷിനെതിരെ കണ്ണൂരിലും കാസര്‍കോട്ടും വ്യാപക പ്രതിഷേധം. തളിപ്പറമ്പില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മന്ത്രിയുടെ കാര്‍ ആക്രമിച്ചു. കാറിന് മുകളില്‍ വാഴ വയ്ക്കാനും ശ്രമിച്ചു. പയ്യന്നൂരിലും നീലേശ്വരത്തും പ്രതിഷേധമുണ്ടായി.
തലസ്ഥാനത്തെ യുദ്ധക്കളമാക്കിയ സംഘർഷത്തിന് തുടക്കം എസ്എഫ്ഐക്കാരുടെ കൂവലോടെയെന്ന് പോലീസ് റിപ്പോർട്ട്. യൂത്ത് കോൺഗ്രസുകാർ കൊളുത്തിയ പന്തം ആളിക്കത്തിയതിൽ പരിഹസിച്ചായിരുന്നു കൂവൽ. എന്നാൽ പോലീസ് ഇടപെട്ട് പരിഹരിച്ച ഈ പ്രശ്നം വീണ്ടും രൂക്ഷമായത് എസ്എഫ്ഐക്കാർ വാഹനങ്ങൾ തകർത്തെന്ന യൂത്ത് കോൺഗ്രസുകാരുടെ വ്യാജ പ്രചാരണത്തോടെയാണെന്നും റിപ്പോർട്ടിൽ ആരോപിക്കുന്നു. സംഘർഷത്തിൽ എസ്എഫ്ഐയുടെയും യൂത്ത് കോൺഗ്രസിന്റെയും നേതാക്കളെ അടക്കം ജാമ്യമില്ലാ കുറ്റത്തിൽ പ്രതി ചേർത്ത് പോലീസ് രണ്ട് കേസെടുത്തു.