അഭിഭാഷക കമ്മീഷന്റെ സാന്നിധ്യത്തിൽ നടന്ന ജപ്തി നടപടി തടസ്സപ്പെടുത്തിയ നജീബ് കാന്തപുരം എംഎൽഎക്ക് കോടതി നോട്ടീസയച്ചു. മേലാറ്റൂരിനടുത്ത വീട് ജപ്തി ചെയ്യാനെത്തിയ കോടതി ചുമതലപ്പെടുത്തിയ അഭിഭാഷക കമ്മീഷനെ തടഞ്ഞുവെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതിയിലാണ് വിശദീകരണം തേടിയത്.
ഒരാഴ്ചയ്ക്കകം എംഎൽഎ വിശദീകരണം നൽകണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് സരിത രവീന്ദ്രനാണ് എംഎൽഎക്ക് നോട്ടീസ് അയച്ചത്. അമ്മയും രണ്ട് പെൺമക്കളും താമസിക്കുന്ന വീട് ജപ്തി ചെയ്യാനുള്ള നീക്കമാണ് എംഎൽഎ എത്തി തടഞ്ഞത്.