അഞ്ച് ദിവസത്തെ തുടർച്ചയായ ആശ്വാസത്തിന് ശേഷം ഇന്ന് രാത്രികാല വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെ.എസ്.ഇ.ബി. രാത്രിയിൽ അറുന്നൂറ് മെഗാവാട്ട് വൈദ്യുതിയുടെ കുറവ് പ്രതീക്ഷിക്കുന്നുണ്ട്. മധ്യപ്രദേശിൽ നിന്ന് സ്വാപ് പ്രകാരമുള്ള 200 മെഗാവാട്ട് വൈദ്യുതി രാത്രി ഒൻപത് മണിക്ക് ശേഷമാണ് കിട്ടുക. Also Read: 'ഫസ്റ്റ് ഹാഫിൽ ഫുൾ സ്പീഡ്, സെക്കൻഡ് ഹാഫിൽ ഫൈനും കേസും'; അശ്വന്ത് കോക്കിനെ ട്രോളി കേരള പൊലീസ്
പവർ എക്സ്ചേഞ്ച് വഴി അൻപത് മെഗാവാട്ട് മാത്രമാണ് ഉറപ്പിച്ചിട്ടുള്ളത്. സംസ്ഥാനത്ത് മഴ മാറി ചൂട് കനത്തതിനാൽ ഉപഭോഗവും കൂടിയിട്ടുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴ തുടരുന്നതിനാൽ നിയന്ത്രണം വേണ്ടിവരില്ലെന്ന പ്രതീക്ഷയും കെ. എസ്.ഇ.ബിക്കുണ്ട്.
അതേസമയം, വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നതായി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ഈ മാസത്തോടെ തിരിച്ചുകൊടുക്കേണ്ട വൈദ്യുതിയുടെ കരാര്‍ തീരും. അതിനൊപ്പം ഒക്ടോബര്‍ മുതല്‍ പുതിയതായി വൈദ്യുതി ലഭിച്ച് തുടങ്ങുന്നതും പ്രതീക്ഷക്ക് വക നല്‍കുന്നതായി മന്ത്രി അറിയിച്ചു. അതേസമയം ഉപഭോഗം കൂടിയ നിലയില്‍ തുടരുന്നത് ആശങ്കയാണെന്നും മന്ത്രി പറഞ്ഞു.