കല്‍പറ്റ നാരായണന്‍, ജി.വേണുഗോപാല്‍, പ്രേംകുമാര്‍, പ്രഫ. പ്രകാശ് മൂർത്തി

  • കേരളത്തിലെ പ്രധാന സാംസ്‌കാരിക അക്കാദമികളിലേക്കും സ്ഥാപനങ്ങളിലേക്കും പുതിയ അധ്യക്ഷന്മാരെയും ഭാരവാഹികളെയും സർക്കാർ പ്രഖ്യാപിച്ചു

കേരളത്തിലെ പ്രധാന സാംസ്‌കാരിക അക്കാദമികളിലേക്കും സ്ഥാപനങ്ങളിലേക്കും പുതിയ അധ്യക്ഷന്മാരെയും ഭാരവാഹികളെയും സർക്കാർ പ്രഖ്യാപിച്ചു. പ്രമുഖ സാംസ്‌കാരിക വ്യക്തിത്വങ്ങളാണ് പുതിയ പദവികളിൽ എത്തിയിരിക്കുന്നത്. പ്രശസ്ത കവിയും എഴുത്തുകാരനും അധ്യാപകനുമായ കൽപറ്റ നാരായണനെ കേരള സാഹിത്യ അക്കാദമി പ്രസിഡന്റായി നിയമിച്ചു. എം.പി. സുരേന്ദ്രൻ അക്കാദമി സെക്രട്ടറിയായും ചുമതലയേൽക്കും.

പ്രശസ്ത പിന്നണി ഗായകനായ ജി. വേണുഗോപാലിനെ കേരള സംഗീത നാടക അക്കാദമി ചെയർമാനായി നിയമിച്ചു. കേരള ലളിതകലാ അക്കാദമി ചെയര്‍മാനായി പ്രഫ. പ്രകാശ് മൂർത്തി ചുമതലയേൽക്കും. പ്രമുഖ ചലച്ചിത്ര നടൻ പ്രേംകുമാർ കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (കെഎസ്എഫ്ഡിസി)  ചെയർമാനാകും. ചലച്ചിത്ര നിർമാതാവ് എം. രഞ്ജിത്തിനെ കേരള സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാനായി നിയമിച്ചു. Also Read: 'ഇന്ത്യയെ നിലംപരിശാക്കി, പാഠം പഠിപ്പിച്ചു!' യുഎന്നില്‍ വീണ്ടും പാക് പ്രധാനമന്ത്രിയുടെ ‘ഗുണ്ട്’!

അക്കാദമികളുടെ തലപ്പത്തേക്ക് ഏറ്റവും യോഗ്യരായവരെയാണ് സർക്കാർ പരിഗണിച്ചതെന്ന് സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥ്. പുതിയ അധ്യക്ഷന്മാരുടെ നിയമനവുമായി ബന്ധപ്പെട്ട് മനോരമ ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

ആമുഖം ആവശ്യമില്ലാത്തവരാണ് അക്കാദമികളുടെ തലപ്പത്ത് എത്തിയിരിക്കുന്നത്. മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെയാണ് വിവിധ സ്ഥാനങ്ങളിലേക്ക് പരിഗണിച്ചത്. അക്കാദമികളുടെ പ്രവർത്തനങ്ങൾക്ക് ഇവരുടെ അനുഭവസമ്പത്തും കഴിവും മുതൽക്കൂട്ടാകുമെന്നും മന്ത്രി പറഞ്ഞു.

ENGLISH SUMMARY:

The Kerala government has appointed new heads to major cultural academies and institutions. Poet and writer Kalpetta Narayanan will head the Kerala Sahitya Akademi, while singer G. Venugopal will lead the Sangeetha Nataka Akademi. Prof. Prakash Moorthy, actor Prem Kumar and producer M. Ranjith have also been appointed to key positions.