• സിഎംആർഎൽ ഡയറി പുറത്തുവിട്ട ഷോൺ ജോർജിന്റെ നടപടിയിൽ അതൃപ്തി അറിയിച്ച് ബിജെപി സംസ്ഥാന നേതൃത്വം.

സിഎംആർഎൽ ഡയറി പുറത്തുവിട്ട ഷോൺ ജോർജിന്‍റെ നടപടിയിൽ അതൃപ്തി അറിയിച്ച് ബിജെപി സംസ്ഥാന നേതൃത്വം. പാർട്ടിയുമായി ആലോചിക്കാതെയാണ് ഡയറി പുറത്തുവിട്ടതെന്നും ഇത് ബിജെപിയെ പ്രതിരോധത്തിലാക്കിയെന്നും സംസ്ഥാന നേതൃത്വം വിലയിരുത്തി.വി. മുരളീധരൻ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളുടെ പേരുകൾ ഡയറിയിൽ ഉൾപ്പെട്ടത് പാർട്ടിക്ക് രാഷ്ട്രീയമായി ബുദ്ധിമുട്ടുണ്ടാക്കിയെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ. എൽഡിഎഫ്–യുഡിഎഫ് ഒത്തുകളി പുറത്തുകൊണ്ടുവരികയായിരുന്നു ലക്ഷ്യമെന്ന് ഷോൺ ജോർജ് വിശദീകരിച്ചെങ്കിലും നടപടി പാർട്ടിയുമായി ആലോചിച്ച ശേഷമാകേണ്ടിയിരുന്നുവെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.  Also Read: 'ഒരു ഡസന്‍ എംഎല്‍എമാര്‍ രണ്ട് കല്യാണം കഴിച്ചവരാണ്'; ലിസ്റ്റ് കയ്യിലുണ്ടെന്ന് ഡി.കെ.ശിവകുമാര്‍; വിവാദം


സംസ്ഥാന നേതൃത്വം ചേർന്ന യോഗത്തിലാണ് ഷോൺ ജോർജിന്‍റെ നടപടിയിൽ അതൃപ്തി രേഖപ്പെടുത്തിയത്. പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരായ ആരോപണങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനും ഡയറിയിൽ പരാമർശിച്ച മറ്റ് പേരുകൾ രാഷ്ട്രീയമായി ഏറ്റെടുക്കേണ്ടതില്ലെന്നും ബിജെപി തീരുമാനിച്ചു.

ഡയറിയിലെ പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ ഉയർന്ന ആരോപണങ്ങളിൽ നിയമപരമായോ അന്വേഷണപരമായോ സ്ഥിരീകരണം ലഭിച്ചിട്ടില്ലാത്ത കാര്യങ്ങൾ രാഷ്ട്രീയ വസ്തുതകളായി അവതരിപ്പിക്കാതിരിക്കാനും നേതൃത്വം നിർദേശം നൽകിയതായാണ് വിവരം.

ENGLISH SUMMARY:

The BJP has reportedly expressed dissatisfaction over Shone George's decision to release pages from the CMRL diary without prior consultation with the party leadership. The appearance of V. Muraleedharan's name has created political complications for the BJP. While George says the move was aimed at exposing alleged LDF-UDF links, BJP state president Rajeev Chandrasekhar has backed Muraleedharan. George has denied reports of an internal rift and said the diary was released with the leadership's approval.