Congress party Karnataka state chief D. K. Shivakumar listens to his party president Mallikarjun Kharge during a press conference after their win in Karnataka state elections in Bengaluru, India, Saturday, May 13, 2023. Elections in India's southern state of Karnataka were held on May 10. (AP Photo/Aijaz Rahi)

Congress party Karnataka state chief D. K. Shivakumar listens to his party president Mallikarjun Kharge during a press conference after their win in Karnataka state elections in Bengaluru, India, Saturday, May 13, 2023. Elections in India's southern state of Karnataka were held on May 10. (AP Photo/Aijaz Rahi)

  • ബെംഗളൂരുവിലേക്ക് വരുന്നവരാരും തിരിച്ച് സ്വന്തം നാടുകളിലേക്ക് പോകുന്നില്ലെന്നും എംഎല്‍എമാരും ഇതില്‍ നിന്ന് വ്യത്യസ്തരല്ലെന്നും പറയുന്നതിനിടയിലായിരുന്നു 'കല്യാണ' പരാമര്‍ശം.

കര്‍ണാടക നിയമസഭയിലെ എംഎല്‍എമാരില്‍ ഒരു ഡസനോളം പേര്‍ രണ്ടു കെട്ടിയവരാണെന്ന മുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്‍റെ പ്രസംഗം വിവാദത്തില്‍. ദ്രുതഗതിയിലുള്ള നഗരവല്‍ക്കരണം ബെംഗളൂരുവിലുണ്ടാക്കുന്ന സമ്മര്‍ദത്തെ കുറിച്ചുള്ള ചര്‍ച്ചയില്‍ സഭയില്‍ സംസാരിക്കവേയാണ് ഡി.കെ. ഈ പ്രസ്താവന നടത്തിയത്. ബെംഗളൂരുവിലേക്ക് വരുന്നവരാരും തിരിച്ച് സ്വന്തം നാടുകളിലേക്ക് പോകുന്നില്ലെന്നും എംഎല്‍എമാരും ഇതില്‍ നിന്ന് വ്യത്യസ്തരല്ലെന്നും പറയുന്നതിനിടയിലായിരുന്നു 'കല്യാണ' പരാമര്‍ശം. 'കെംപഗൗഡ ബെംഗളൂരുവുണ്ടാക്കി. കെംഗല്‍ ഹനുമന്തയ്യ വിധാന്‍ സൗധയുണ്ടാക്കി. എസ്.എം.കൃഷ്ണ ബെംഗളൂരുവിനെ രാജ്യാന്തര നഗരമാക്കി. അതുകൊണ്ടെന്താ, നഗരത്തിലേക്ക് വരുന്നവരാരും തിരിച്ച് പോകുന്നില്ല. എംഎല്‍മാരുടെ കാര്യം തന്നെ നോക്കൂ, നിങ്ങളും തിരിച്ചുപോകുന്നില്ല. നഗരത്തിലേക്ക് വന്ന് താമസമാക്കിയവര്‍ മിക്കവരും രണ്ട് കല്യാണം തന്നെ കഴിച്ചു. ഒരു ഡസനാളുകളുണ്ട് അങ്ങനെ. ലിസ്റ്റ് വേണമെങ്കില്‍ ഞാന്‍ തരാം'- എന്നായിരുന്നു ഡി.കെയുടെ വാക്കുകള്‍. 

ധര്‍വാറിലെയും ദക്ഷിണ കന്നഡയിലേയുമെല്ലാം എംഎല്‍എമാരെ കുറിച്ച് പറയാമെങ്കിലും അതിലേക്ക് താന്‍ കടക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബെംഗളൂരുവിലേക്ക് എത്തുന്ന അഭിഭാഷകരും വിരമിച്ച ശേഷം സ്വന്തം നാടുകളിലേക്ക് മടങ്ങുന്നില്ല. അതൊക്കെക്കൊണ്ടാണ് ഈ നഗരത്തില്‍ ഇത്ര ജനസംഖ്യ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 33 ശതമാനത്തില്‍ നിന്നും 47 ശതമാനമായാണ് ബെംഗളൂരുവിലെ നഗര ജനസംഖ്യ വളര്‍ന്നത്.

ഡികെയുടെ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്നും സഭയുടെ അന്തസിന് ചേരുന്നില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. അനാവശ്യ പ്രസ്താവനയാണിതെന്നും ആളുകളുടെ പേരുകള്‍ പുറത്തുവിടാന്‍ ശിവകുമാര്‍ തയാറാകണമെന്നും പ്രതിപക്ഷ നേതാവ് ആര്‍.അശോക പറഞ്ഞു. 'മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്ക് പിന്നാലെ ഇതാ ബെംഗളൂരുവില്‍ വന്ന് താമസിക്കുന്ന എല്ലാ എംഎല്‍എമാരും സംശയനിഴലില്‍ ആയിരിക്കുകയാണ്. പുറത്ത് നിന്ന് വന്ന് താമസമാക്കിയവരെ കുറിച്ചാണ് മുഖ്യമന്ത്രി പറഞ്ഞത്. ‍ഞാന്‍ ബെംഗളൂരുവില്‍ ജനിച്ചു വളര്‍ന്ന ആളാണ്' – അശോക പറഞ്ഞു. 

അതേസമയം, മുഖ്യമന്ത്രി തമാശയായിട്ടാണ് ഇക്കാര്യം പറഞ്ഞതെങ്കിലും ഇത് സഭയുടെ അന്തസിന് നിരക്കുന്നതല്ലെന്നായിരുന്നു മുതിര്‍ന്ന ബിജെപി എംഎല്‍എ സുരേഷ് കുമാറിന്‍റെ പ്രതികരണം. താന്‍ സഭയിലുണ്ടായിരുന്നുവെങ്കില്‍ അപ്പോള്‍ തന്നെ എതിര്‍ത്തേനെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ പ്രസ്താവന അനാവശ്യമായ ആകാംക്ഷ ആളുകളില്‍ ഉണ്ടാക്കുമെന്നും രണ്ടുകെട്ടിയവരുടെ പേരുകള്‍ മുഖ്യമന്ത്രി തന്നെ പുറത്തുവിടുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ENGLISH SUMMARY:

Karnataka Deputy Chief Minister D.K. Shivakumar stirred controversy during an Assembly discussion on Bengaluru's rapid urbanization by stating that nearly a dozen Karnataka MLAs who moved to the city have married twice. Shivakumar remarked that people coming to Bengaluru rarely return to their hometowns, adding that he holds a list of such lawmakers. The opposition, led by R. Ashoka and senior BJP MLA S. Suresh Kumar, criticized the statement, asserting that it undermines the dignity of the Assembly and casts suspicion on all non-native MLAs living in Bengaluru.