• ഏഷ്യന്‍ ഗെയിംസില്‍ വീണ്ടും മലയാളിത്തിളക്കം. ഷൂട്ടിങ്ങില്‍ കോഴിക്കോട്ടുകാരി വിദര്‍ശ വിനോദിന് രണ്ടാം വെള്ളി. വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻ ടീം ഇനത്തിലാണ് മെഡല്‍ നേട്ടം.

ഏഷ്യന്‍ ഗെയിംസില്‍ വീണ്ടും മലയാളിത്തിളക്കം. ഷൂട്ടിങ്ങില്‍ കോഴിക്കോട്ടുകാരി വിദര്‍ശ വിനോദിന് രണ്ടാം വെള്ളി.  വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻ ടീം ഇനത്തിലാണ് മെഡല്‍ നേട്ടം. തിലോത്തമ സെൻ, വിദർസ വിനോദ്, ആശി ചൗക്‌സി എന്നിവരടങ്ങിയ ഇന്ത്യൻ ടീമാണ് വെള്ളി നേടിയത്. തിലോത്തമയും വിദർശയും വ്യക്തിഗത ഫൈനലിലും ഇടം നേടി. Also Read: പരമ്പരാഗത അങ്കിള്‍, ആന്‍റി സങ്കല്‍പ്പങ്ങള്‍ക്ക് വിട; ഇൻസ്റ്റഗ്രാമിന്‌ തീയിട്ട് കോപ്പർ Vയും അംബാഡിയും


1763 പോയിന്റാണ് ഇന്ത്യൻ ടീം നേടിയത്. 1773 പോയിന്റുമായി ഗെയിംസ് റെക്കോർഡോടെ ചൈന സ്വർണം സ്വന്തമാക്കി. 1754 പോയിന്റ് നേടിയ കസഖ്സ്ഥാൻ വെങ്കലവും നേടി. കടുത്ത പോരാട്ടത്തിനൊടുവിലാണ് മെഡൽ സ്വന്തമാക്കിയത്.

വ്യക്തിഗത യോഗ്യതാ റൗണ്ടിൽ ആശിയും തിലോത്തമയും ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഇടം നേടി. സ്റ്റാൻഡിങ് ഘട്ടത്തിന് മുന്‍പ് ആശി 395-25x പോയിന്റും തിലോത്തമ 395-23x പോയിന്റുമാണ് നേടിയത്. ലോക റാങ്കിങ്ങിൽ 15-ാം സ്ഥാനത്തുള്ള വിദർശ മികച്ച തിരിച്ചുവരവ് നടത്തിയാണ് യോഗ്യതാ റൗണ്ട് പൂർത്തിയാക്കിയത്. ആകെ 588 പോയിന്റുമായി ആറാം സ്ഥാനത്താണ് വിദർശ ഫിനിഷ് ചെയ്തത്.

ലോക റാങ്കിങ്ങിൽ 107-ാം സ്ഥാനത്തുള്ള തിലോത്തമ 590 പോയിന്റുമായി എട്ട് താരങ്ങൾ പങ്കെടുക്കുന്ന ഫൈനലിൽ മൂന്നാം സ്ഥാനത്താണ് പ്രവേശിച്ചത്. ലോക റാങ്കിങ്ങിൽ 18-ാം സ്ഥാനത്തുള്ള ആശിയും യോഗ്യതാ റൗണ്ടിൽ മികച്ച പ്രകടനം നടത്തിയിരുന്നു. എന്നാൽ അവസാന ഘട്ടത്തിൽ 585 പോയിന്റുമായി മത്സരം പൂർത്തിയാക്കി.

 വിദർശ കെ.വിനോദ് ഉൾപ്പെടുന്ന ഇന്ത്യൻ ടീം 10 മീറ്റർ എയർ റൈഫിൾ വിഭാഗത്തിലും കഴിഞ്ഞ ദിവസം വെള്ളി നേടിയിരുന്നു. വിദർശ, ഇളവേനിൽ എന്നിവർക്കൊപ്പം മഹാരാഷ്ട്രയിൽനിന്നുള്ള സോനം ഉത്തം മസ്കറാണ് ടീം വിഭാഗത്തിൽ വെള്ളി നേടിയ ഇന്ത്യൻ സംഘത്തിലുണ്ടായിരുന്നത്.

ENGLISH SUMMARY:

Kerala shines again at the Asian Games, with Kozhikode's Vidarsa Vinod winning her second silver medal in shooting. The medal came in the women's 50m rifle 3 positions team event. The Indian team, comprising Tilottama Sen, Vidarsa Vinod and Ashi Chouksey, finished second to claim silver. Tilottama and Vidarsa also advanced to the individual final.