• വീടിന്റെ രണ്ടാം നിലയിലാണ് ഇരുവരെയും വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്

മട്ടന്നൂരില്‍ അമ്മയെ കൊലപ്പെടുത്തി മകന്‍ ആത്മഹത്യ ചെയ്തു. ലയണ്‍സ് ക്ലബ് റോഡിലെ റിട്ടയേഡ് അധ്യാപിക ജ്യോതിയെ കൊലപ്പെടുത്തിയശേഷം മകന്‍ നവീന്‍ ജീവനൊടുക്കുകയായിരുന്നു. വീടിന്റെ രണ്ടാം നിലയിലാണ് ഇരുവരെയും വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്. ചോരയില്‍ മുങ്ങിയ നിലയിലായിരുന്നു ഇരുവരുടേയും ശരീരങ്ങള്‍. കൊലപാതക കാരണം വ്യക്തമല്ല. വീട്ടില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉള്ളതായി അറിയില്ലെന്ന് അയല്‍ക്കാര്‍ പറഞ്ഞു. 

ENGLISH SUMMARY:

A retired teacher named Jyothi was murdered by her son, Naveen, who subsequently committed suicide at their residence on Lions Club Road in Mattannur, Kannur. Both bodies were discovered on the second floor of the house covered in blood with severe hack injuries. Neighbors reported being unaware of any internal family disputes or issues prior to the incident, leaving the exact motive behind the crime unclear.