ദേശീയ വാഹന റജിസ്ട്രേഷൻ പോർട്ടലായ പരിവാഹൻ സൈറ്റ് തകരാറിലായതോടെ സംസ്ഥാന അതിർത്തി ചെക്ക് പോസ്റ്റുകളിൽ വാഹനങ്ങൾ കുടുങ്ങി. വിനോദയാത്രയ്ക്കായി വിവിധ സ്ഥലങ്ങളിലേക്ക് പോയ നൂറുകണക്കിന് ടൂറിസ്റ്റ് വാഹനങ്ങളിലെ യാത്രക്കാരാണ് മണിക്കൂറുകളായി അതിർത്തികളിൽ കാത്തുകിടക്കുന്നത്. Also Read: 'ആരുവന്നാലും സഞ്ജു പുറത്തു പോകുന്നതെന്തിന്? കളിക്കാന്‍ അനുവദിക്കൂ'; തുറന്നടിച്ച് മുന്‍ താരം
സ്പെഷല്‍ പെർമിറ്റുകൾ ഓൺലൈനായി ഡൗൺലോഡ് ചെയ്യാനാകാത്തതാണ് പ്രധാന പ്രതിസന്ധിക്ക് കാരണം. ഇന്നലെ വൈകുന്നേരം മുതലാണ് സാങ്കേതിക തകരാറിനെ തുടർന്ന് സൈറ്റിന്റെ പ്രവർത്തനം തടസ്സപ്പെട്ടത്. പെർമിറ്റ് ലഭിക്കാത്തതിനാൽ വാഹനങ്ങൾക്ക് അതിർത്തി കടക്കാൻ കഴിയാത്ത സ്ഥിതിയാണ്.
കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ള യാത്രക്കാർ മണിക്കൂറുകളായി ദുരിതം അനുഭവിക്കുകയാണ്. ഉന്നത ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടിട്ടും സാങ്കേതിക തകരാർ പരിഹരിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം. വാഹനങ്ങൾ അതിർത്തികളിൽ നിരനിരയായി കിടക്കുകയാണ്.
പെട്ടെന്നുണ്ടായ സാങ്കേതിക തടസ്സം വിനോദസഞ്ചാരികളെയും വാഹന ഉടമകളെയും ആശങ്കയിലാക്കിയിട്ടുണ്ട്. പരിവാഹൻ വെബ്സൈറ്റ് അടിയന്തരമായി പ്രവർത്തനസജ്ജമാക്കി പെർമിറ്റുകൾ ലഭ്യമാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.