• സംസ്ഥാനത്തെ ബാറുകളുടെ പ്രവര്‍ത്തന സമയം രാവിലെ 11 മുതല്‍ രാത്രി 11 മണിവരെ ആക്കാന്‍ ആലോചന. മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിലപാടിനോട് യുഡി.എഫിലെ ഭൂരിപക്ഷം കക്ഷികളും അനുകൂല സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ ബാറുകളുടെ പ്രവര്‍ത്തന സമയം രാവിലെ 11 മുതല്‍ രാത്രി 11 മണിവരെ ആക്കാന്‍ ആലോചന. മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിലപാടിനോട് യുഡി.എഫിലെ ഭൂരിപക്ഷം കക്ഷികളും അനുകൂല സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. വരാനിരിക്കുന്ന പുതിയ മദ്യനയത്തില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനങ്ങളുണ്ടായേക്കുമെന്ന് എക്‌സൈസ് മന്ത്രി എം. ലിജു വ്യക്തമാക്കി. Also Read: ആന്റോയുടെ വയനാട്ടിലെ വീട് ചട്ടം ലംഘിച്ച്; സമാന്തര ബാറിന് പദ്ധതിയെന്ന് എക്സൈസ്

പ്രവര്‍ത്തന സമയം ഏകീകരിക്കും. എല്ലാ ബാറുകളും രാവിലെ 11 മുതല്‍ രാത്രി 11 വരെ പ്രവര്‍ത്തിക്കുന്ന രീതിയിലേക്ക് മാറ്റാനാണ് ആലോചന. പഞ്ചനക്ഷത്ര ഹോട്ടലുകളുടെ പ്രത്യേക ഇളവുകളില്‍ മാറ്റം ഉണ്ടാകും. 5 ലക്ഷം രൂപ വാര്‍ഷിക ഫീസ് അടച്ച് രാത്രി 12 മണിക്ക് ശേഷവും പഞ്ചനക്ഷത്ര/അതിന് മുകളിലുള്ള ഹോട്ടലുകള്‍ക്ക് പ്രവര്‍ത്തിക്കാമെന്ന വ്യവസ്ഥയില്‍ മാറ്റം വരുത്തും. 

മദ്യനയത്തില്‍ സമൂലമായ മാറ്റങ്ങളാകും ഉണ്ടാവുക. എല്ലാ ഘടകകക്ഷികളുമായും സമഗ്രമായ ചര്‍ച്ച നടത്തിയ ശേഷമാകും അന്തിമ തീരുമാനം കൈക്കൊള്ളുകയെന്ന് മന്ത്രി എം.ലിജു.വ്യക്തമാക്കി.

മദ്യവില്‍പ്പന ശാലകളുടെ സമയക്രമീകരണവും ലൈസന്‍സ് ഫീസുമായി ബന്ധപ്പെട്ട് നിലവിലുള്ള ആക്ഷേപങ്ങളും പുതിയ നയത്തിലൂടെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചര്‍ച്ചകള്‍ പൂര്‍ത്തിയാകുന്നതോടെ പുതിയ മദ്യനയം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.

ENGLISH SUMMARY:

The Kerala government is considering standardising the operating hours of bars across the state, with discussions reportedly focusing on a uniform schedule. A majority of the UDF constituents are said to be supportive of Chief Minister V.D. Satheesan's position on the matter. Excise Minister M. Liju indicated that announcements on the issue could be included in the upcoming liquor policy.