• കോന്നി മെഡിക്കൽ കോളജിൽ 16 വയസ്സുകാരിക്ക് 86 വയസ്സുകാരിയുടെ എക്സ് റേ മാറി നൽകിയതിൽ താൽക്കാലിക ജീവനക്കാരന് സസ്പെൻഷൻ

 

കോന്നി മെഡിക്കൽ കോളജിൽ 16 വയസ്സുകാരിക്ക് 86 വയസ്സുകാരിയുടെ എക്സ് റേ മാറി നൽകിയതിൽ താൽക്കാലിക ജീവനക്കാരന് സസ്പെൻഷൻ . റേഡിയോളജി വിഭാഗത്തിലെ ജീവനക്കാരനെയാണ് സസ്പെൻഡ് ചെയ്തത്.  സൂപ്രണ്ട് നടത്തിയ അന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയതോടെയാണ് നടപടി. 

 

എക്സ് റേ പരിശോധിക്കുന്നതിൽ ഗുരുതര വീഴ്ച വരുത്തിയ ഡോക്ടർക്ക് താക്കീത് മാത്രമാണ് നൽകിയത്. കഴിഞ്ഞ 14-ന് ശ്വാസതടസ്സവുമായി മെഡിക്കൽ കോളേജിൽ ചികിത്സ നൽകിയ പതിനാറു വയസ്സുകാരിക്ക് ആണ് 86 വയസ്സുകാരി ദേവകിയമ്മയുടെ എക്സറേ മാറി നൽകിയത്. 

 

എക്സറേ പരിശോധിക്കാതെ ഡോക്ടർ നട്ടെല്ലിന് വളവുണ്ട് എന്ന് പറഞ്ഞ് മരുന്നു നൽകിയിരുന്നു. ശ്വാസകോശ പരിശോധനയ്ക്ക് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിയപ്പോഴാണ് എക്സ് റേ മാറിയത് തിരിച്ചറിഞ്ഞതും കുടുംബം പരാതി നൽകിയതും

ENGLISH SUMMARY:

A temporary employee at Konni Medical College has been suspended for handing over an X-ray belonging to an 86-year-old woman to a 16-year-old patient. The employee, who worked in the Radiology Department, was suspended after an investigation by the Medical College Superintendent found negligence.