ശർക്കര ടെൻഡറിൽ കൈപൊള്ളി കയ്പറിഞ്ഞ് തിരുവിതാംകൂർ ദേവസ്വം ബോർഡ്. അരവണ നിർമാണത്തിനുള്ള ശർക്കരയ്ക്ക് ഇത്തവണ ഉയർന്ന നിരക്കിലാണ് ടെൻഡർ. കഴിഞ്ഞ വർഷത്തെക്കാൾ കിലോഗ്രാമിന് ഏഴ് രൂപ അൻപത്തി ഒന്ന് പൈസ അധികമായി നൽകണം. ടെൻഡറിൽ പങ്കെടുത്ത മൂന്ന് കമ്പനികളും ഉയർന്ന നിരക്കാണ് രേഖപ്പെടുത്തിയത്.
ഏറ്റവും കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്തത് അന്നപൂർണ്ണ ഗ്രൂപ്പ് കിലോയ്ക്ക് 46.86 രൂപ എന്ന നിലയിലാണ് ലേലം ഉറപ്പിച്ചത്. കഴിഞ്ഞതവണ കിലോയ്ക്ക് 39.35 രൂപ നിരക്കിലാണ് ശർക്കര വാങ്ങിയത്. വിവിധ സംസ്ഥാനങ്ങളില്‍ പരസ്യം നല്‍കിയിരുന്നെങ്കിലും ടെന്‍ഡര്‍ പരിഷ്കരണത്തില്‍ കാര്യമായ ചലനമുണ്ടാക്കാനായില്ല.
ശര്‍ക്കരയ്ക്ക് കൂടിയ നിരക്ക് നല്‍കേണ്ടി വരുമെന്ന് മാത്രമല്ല പമ്പയിലെത്തിക്കുന്നത് വരെ മാത്രമാണ് കരാറുകാരന്‍റെ ഉത്തരവാദിത്തം. ഇത്തവണ തുടങ്ങി ദേവസ്വം ബോര്‍ഡ് സ്വന്തംനിലയില്‍ ശര്‍ക്കര സന്നിധാനത്തേക്ക് എത്തിക്കേണ്ടതിനാല്‍ ചെലവിനത്തില്‍ വീണ്ടും കനത്ത നഷ്ടമുണ്ടാവും.