സ്കൂളിലെ കലോൽസവ വേദിയിൽ അനൗൺസ്‌മെന്റ് നടത്തുന്നതിനിടെ അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു. കോട്ടയം ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അധ്യാപകൻ മജോ ജോസഫ് ആണ് മരിച്ചത്. 52 വയസായിരുന്നു.
അനൗൺസ്‌മെന്റ് നടത്തുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞുവീണ മജോ ജോസഫിനെ ഉടൻ തന്നെ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നേരത്തെ ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിലും അധ്യാപകനായി ജോലി ചെയ്തിരുന്നു.