പരീക്ഷാ തട്ടിപ്പിലെ ചോദ്യം ചെയ്യലിനെ ചൊല്ലി പി.എസ്.സിയും ക്രൈംബ്രാഞ്ചും തുറന്ന പോരിലേക്ക്. ചെയര്‍മാനും അംഗങ്ങള്‍ക്കും പ്രത്യേക പരിരക്ഷയുള്ളതിനാല്‍ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് ചോദ്യം ചെയ്യലിന് പോകേണ്ടെന്ന് പി.എസ്.സി തീരുമാനിച്ചു. പി.എസ്.സി ആസ്ഥാനത്തേക്ക് പോയി ചോദ്യം ചെയ്യേണ്ടെന്ന് തീരുമാനിച്ച ക്രൈംബ്രാഞ്ച്, പി.എസ്.സിക്ക് പരിരക്ഷയുണ്ടോയെന്ന് അറിയാന്‍ നിയമോപദേശവും തേടി. അതോടെ നാളെ ചോദ്യം ചെയ്യല്‍ നടന്നേക്കില്ല. Also Read: കേറ്ററിങ്ങിന് നൽകിയത് ലക്ഷങ്ങൾ; വിവാഹദിനത്തിൽ ഭക്ഷണമെത്തിയില്ല; വധുവിന്റെ വീട്ടുകാരെ കബളിപ്പിച്ചു
വിട്ടുകൊടുക്കാതെ പി.എസ്.സിയും ക്രൈംബ്രാഞ്ചും പോരാട്ടം തുടരുകയാണ്. നാളെ രാവിലെ 11ന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാകാനായിരുന്നു നോട്ടീസ്. നിയമോപദേശം പിടിവള്ളിയാക്കി ചെയര്‍മാനും അംഗങ്ങളും അതില്‍ നിന്ന് തലയൂരുകയാണ്. ഭരണഘടനാ സ്ഥാപനത്തിന്‍റെ പ്രതിനിധികളെന്ന പരിരക്ഷയുള്ളതിനാലും കേസിലെ പ്രതികളല്ലാത്തതിനാലും ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് പോകേണ്ടതില്ലെന്ന് നിയമോപദേശം ലഭിച്ചെന്നാണ് പി.എസ്.സിയുടെ വാദം.
അതിനാല്‍ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്കില്ലെന്നും പി.എസ്.സി ആസ്ഥാനത്തേക്ക് വന്നാല്‍ മൊഴി നല്‍കാന്‍ തയാറാണെന്നും അംഗങ്ങള്‍ ഐ.ജി അജിത ബീഗത്തെ അറിയിച്ചു. ഇതോടെ പി.എസ്.സി ആസ്ഥാനത്ത് പോയി മൊഴിയെടുക്കേണ്ടെന്ന് ക്രൈംബ്രാഞ്ചും തീരുമാനിച്ചു. പി.എസ്.സിക്ക് പരിരക്ഷയുണ്ടോയെന്ന് നിയമോപദേശം തേടിയ എസ്.ഐ.ടി അത് അറിഞ്ഞിട്ടെ തുടര്‍നടപടി തീരുമാനിക്കൂ.
അതിനിടെ വിദ്യാഭ്യാസ വകുപ്പിലെ 18 റാങ്ക് പട്ടികകളുടെ കാലാവധി ആറ് മാസത്തേക്ക് നീട്ടാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ പി.എസ്.സി തള്ളി. ഇതേസമയം കാലാവധി അവസാനിക്കുന്ന ഒട്ടേറെ പട്ടികകളുണ്ട്. അവയ്ക്കൊന്നും കിട്ടാത്ത പ്രത്യേക പരിഗണന ഇവയ്ക്ക് നല്‍കാന്‍ നിയമം അനുവദിക്കുന്നില്ലെന്ന് വിലയിരുത്തിയാണ് പി.എസ്.സി യോഗം തള്ളിയത്.