• ലോഡ്ജില്‍വച്ച് കൈഞരമ്പ് മുറിച്ച പ്രതിയെ ജീവനക്കാര്‍ ആശുപത്രിയിലെത്തിച്ചു

മലപ്പുറം മോർഫിങ് കേസിലെ പ്രതി ജീവനൊടുക്കാന്‍ ശ്രമിച്ചു. തിരുവനന്തപുരം തിരുമല ഒടൻകുഴി സ്വദേശി സുബിൻ ബാബുവാണ് ജീവനൊടുക്കാന്‍ ശ്രമം നടത്തിയത്.  മലപ്പുറത്തെ സ്വകാര്യ ലോഡ്ജിൽ വച്ച് കൈമുറിച്ചാണ് ശ്രമം. ലോഡ്ജിലെ ജീവനക്കാരാണ് മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പ്രതിക്ക് മഞ്ചേരി കോടതി ബുധനാഴ്ച കോടതി ജാമ്യം അനുവദിച്ചിരുന്നു.  ജില്ല വിട്ടു പോകാൻ പാടില്ലെന്ന് ജാമ്യവസ്ഥയുള്ളതുകൊണ്ടാണ് മലപ്പുറത്ത് തുടർന്നത്. 

Also Read: എ ഐ ക്യാമറകള്‍ വഴിയുള്ള നിയമലംഘനങ്ങള്‍; പിഴ ഈടാക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തി സംസ്ഥാനം

ജില്ലയിലെ വിവിധ കോളജുകളിലെ വിദ്യാർഥികളുടെ ചിത്രങ്ങൾ മോർഫ് ചെയ്തു മോശം രീതിയിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് സുബിനെ അറസ്റ്റ് ചെയ്തത്. മലപ്പുറം സൈബർ പൊലീസ് സംഘം തിരുവനന്തപുരത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിദ്യാർഥിനികൾ സ്വന്തം അക്കൗണ്ടുകളിൽ പോസ്റ്റു ചെയ്ത ഓണാഘോഷത്തിന്റെയും മറ്റും ചിത്രങ്ങളാണ് മോർഫ് ചെയ്ത് പ്രചരിപ്പിച്ചത്.

Also Read: രാത്രി വൈകിയെത്തുന്ന മരുമകളെ നിരീക്ഷിക്കാന്‍ സിസിടിവി വച്ചു; വ്യവസായിയുടെ മരണം

പൊന്നാനിയിൽനിന്നുള്ള വിദ്യാർഥിനികളുടെ പരാതിയിലാണ് സൈബർ പൊലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തത്. സംഭവത്തിനു പിന്നിൽ സുബിനാണെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. മൊബൈൽ ടെക്നിഷ്യനായി ജോലി ചെയ്യുന്ന സുബിൻ സാമ്പത്തിക നേട്ടം പ്രതീക്ഷിച്ചാണ് മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

Malappuram Morphing Case Accused Subin Babu Attempts Suicide in Lodge:

Subin Babu, the primary accused in the Malappuram image-morphing case, attempted suicide by slashing his wrist at a private lodge in Malappuram. Lodge staff rushed the Thiruvananthapuram native to a private hospital, where doctors confirmed he is now out of danger. The incident occurred shortly after the Manjeri court granted him bail with a strict condition not to leave the district. Subin, a mobile technician, was originally arrested by the Malappuram Cyber Police for editing and circulating inappropriate images of female college students for financial gain