കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയെ പിന്തുണച്ച്, മുഖ്യമന്ത്രിയെ വിമര്‍ശിച്ച സമസ്ത മുഖ പത്രത്തിനെതിരെ കോണ്‍ഗ്രസ്. വിഷയത്തില്‍ മുഖ്യമന്ത്രിയുടേത് കുരുടന്‍ ആനയെ കണ്ടുതപോലെയാണന്നും ശബരിമല സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത വി.ഡി. സതീശനാണു സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ചു വാചാലനാകുന്നതെന്നും ഞായറാഴ്ച എഡിറ്റോറിയലായ വ്യക്തി വിചാരത്തില്‍ വിമര്‍ശിക്കുന്നു
മര്യാദയ്ക്കു സംസാരിക്കണമെന്നും മുസ്‌ലിം പിന്തുണയുള്ള നേതാവെന്ന പ്രതിഛായ മാറ്റിയെടുക്കാനുള്ള തന്ത്രമാണോ മുഖ്യമന്ത്രിയുടേതെന്ന രൂക്ഷ വിമര്‍ശനം ഇ.കെ.സുന്നി മുഖപത്രമായ സുപ്രഭാതത്തില്‍ വന്നതിനെ കോണ്‍ഗ്രസ് നേതൃത്വം വിമര്‍ശിച്ചു. മുഖ്യമന്ത്രി പറഞ്ഞതു സര്‍ക്കാരിന്റെയും മുന്നണിയുടെയും നിലപാടണന്നും സ്ത്രീകളെ മാറ്റിനിര്‍ത്തുന്നതു സര്‍ക്കാര്‍ നയമല്ലെന്നും ചൂണ്ടിക്കാട്ടി മന്ത്രിമാരുള്‍പ്പെടെ രംഗത്തെത്തി. Also Read: ‘കയ്യാങ്കളി വിവാദം പാർട്ടിക്ക് നാണക്കേട്’; രമ്യയ്‌ക്കെതിരെ പാർട്ടിക്കുള്ളിലും വിമർശനം
90 പിന്നിട്ട ഇന്ത്യയിലെ പ്രമുഖ മതപണ്ഡിതനെതിരെ മുഖ്യമന്ത്രി പറഞ്ഞ ഈവാക്കുകളാണു സുന്നിസംഘടകളെ തുടര്‍ച്ചയായി വേദനിപ്പിക്കുന്നത്.മര്യാദയ്ക്കു സംസാരിക്കണമെന്ന തലകെട്ടോടെ മുഖ്യന്ത്രിക്കെതിരെ രൂക്ഷ പരാമര്‍ശങ്ങളാണു കാന്തപുരത്തിന്റെ എതിര്‍പക്ഷത്തുള്ള ഇ.കെ.സുന്നികളുടെ മുഖപത്രത്തിലെ എഡിറ്റോറിയല്‍ പ്രത്യക്ഷപെട്ടത്. മുസ‌്‌ലിം പിന്തുണയുള്ള നേതാവെന്ന പ്രതിഛായ മാറ്റിയെടുക്കാനുള്ള കമല്‍ യുദ്ധമാണോ പരാമര്‍ശത്തിനു പിന്നിലെന്നു ചോദിക്കുന്ന എഡിറ്റോറിയലില്‍ ഇസ്‌ലാമിക ചരിത്രം ഉദ്ധരിച്ചുള്ള മുഖ്യമന്ത്രിയുടെ മറുപടി മുസ‌്‌ലിംകളായ ചിലര്‍ ഫീഡ് ചെയ്തതാണന്നും ആരോപിക്കുന്നു.
സമാന ആരോപണം ഇന്നലെ കോഴിക്കോട് നടന്ന രാജ്യാന്തര നബിദിന സമ്മേളനത്തില്‍ എ.പി.വിഭാഗവും ഉന്നയിച്ചിരുന്നു.മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിലടക്കം നിയമനം നേടിയ ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകര്‍ക്കുനേരെയാണു വിമര്‍ശനകൂരമ്പുകള്‍. അതേസമയം മുഖ്യമന്ത്രി പറഞ്ഞതു സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും നിലപാടാണന്നു കെ.പി.സി.സി.പ്രസിഡന്റ് കൂടിയായി മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി
മുന്നണിയുടെ നിലപാട് കൂടിയാണു മുഖ്യമന്ത്രി പറഞ്ഞതെന്നു പറഞ്ഞ മന്ത്രി കെ. മുരളീധന്റെ പ്രസ്താവന മുസ്്ലിം ലീഗിനെ പ്രതിരോധത്തിലാക്കി