തിരുവനന്തപുരം വിഴിഞ്ഞത്ത്  കടൽ വെള്ളരി വേട്ട. കോടികൾ വിലമതിക്കുന്ന കടൽ വെള്ളരിയാണ് പിടികൂടിയത്. കടുവ, പുലി, ആന എന്നീ ജീവികളെപ്പോലെ വന്യജീവി സംരക്ഷണ നിയമത്തിലെ ഒന്നാം ഷെഡ്യൂളില്‍ ഉള്‍പ്പെടുന്ന, അതീവ സംരക്ഷണം ആവശ്യമായ ജീവികളാണ് കടല്‍ വെള്ളരി. 

ഇവയെ വേട്ടയാടുന്നതും പിടികൂടുന്നതും ഇന്ത്യയില്‍ നിരോധിച്ചിട്ടുണ്ട്. ഒപ്പം ഈ ജീവികളെ കച്ചവടം ചെയ്യുന്നതും, കച്ചവടത്തിനായി ഉപയോഗിക്കുന്നതും  കുറ്റകൃത്യമാണ്. പരുത്തിപ്പള്ളി റേഞ്ച് ഓഫീസർക്ക് കിട്ടിയ രഹസ്യ സുഹൃത്തിന്റെ അടിസ്ഥാനത്തിൽ രജീഷ് , അജി എന്നീ  പ്രതികളെയും പിടികൂടിയിട്ടുണ്ട്. 

എന്താണ് കടൽ വെള്ളരി ?

പേര് കേട്ട് ഇതൊരു സസ്യമാണെന്ന് കരുതണ്ട . എന്നാൽ മത്സ്യമാണോ അതുമല്ല. 

വെള്ളരിക്കയോട് രൂപ സാദൃശ്യമുള്ളൊരു   സമുദ്രജീവിയാണിത്. കടലിന്‍റെ അടിത്തട്ടില്‍ ജീവിക്കുന്ന ഈ ജീവികള്‍ കടലിലെ ശുചീകരണ തൊഴിലാളികള്‍ കൂടിയാണ്.  ജൈവാവശിഷ്ടങ്ങള്‍  ഭക്ഷിച്ച് കടൽത്തട്ടിലെ മണ്ണിനെ ശുദ്ധീകരിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.

ചില രാജ്യങ്ങളിൽ ഭക്ഷണമായും ഒൗഷധമായും ഉപയോഗിക്കുന്നു. രാജ്യാന്തര വിപണിയില്‍ വന്‍ മാര്‍ക്കാറ്റാണ് ഇവയ്ക്ക്. അതുകൊണ്ടാണ് കരിഞ്ചന്തയില്‍ കച്ചവടം പൊടിപൊടിക്കുന്നത്. ലക്ഷദ്വീപില്‍ വ്യാപകമായി കാണപ്പെടുന്നുണ്ട്.  ഇന്ത്യയില്‍ ഇവയുടെ വില്‍ക്കലും വാങ്ങലുമെല്ലാം നിരോധിച്ചിട്ടുണ്ട്. 

ENGLISH SUMMARY:

Forest officials have seized a crores-worth consignment of sea cucumbers in Vizhinjam, Thiruvananthapuram, and arrested two alleged poachers. Sea cucumbers are highly protected marine animals listed under Schedule I of India's wildlife protection law, making their capture and trade illegal. Their high demand in international markets has contributed to a thriving black market.