പാളയം പ്രദീപ്, രമ്യ ഹരിദാസ്

  • പാളയം പ്രദീപ് തന്‍റെ സ്റ്റാഫാണെന്ന, ചിറയിന്‍കീഴ് എം.എല്‍.എ രമ്യാ ഹരിദാസിന്‍റെ വാദം പൊളിയുന്നു

പാളയം പ്രദീപ് തന്‍റെ സ്റ്റാഫാണെന്ന, ചിറയിന്‍കീഴ് എം.എല്‍.എ രമ്യാ ഹരിദാസിന്‍റെ വാദം പൊളിയുന്നു. പാളയം പ്രദീപ്  അഡീഷ്ണല്‍ പി.എ എന്നായിരുന്നു രമ്യ ഹരിദാസ് ഇന്നലെ വിശദീകരിച്ചത്. എന്നാല്‍ ഔദ്യോഗിക സ്റ്റാഫുകളുടെ പട്ടികയില്‍ പ്രദീപിന്റെ പേരില്ല. 

അതേസമയം, ചിറയിൻകീഴ് എം.എൽ.എ രമ്യ ഹരിദാസിന്റെയും കോൺഗ്രസ് നേതാക്കളുടെയും തമ്മിലടിയിൽ കരുതലോടെ നീങ്ങാൻ പൊലീസ്. കോൺഗ്രസ് നേതാവ് സജാദിന്റെയും കുടുംബത്തിന്റെയും വിശദമായ മൊഴി രേഖപ്പെടുത്തിയ ചിറയിൻകീഴ് പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തതെങ്കിലും ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. രമ്യ ഹരിദാസ് ആദ്യം ആക്രമിച്ചതായി പറയുന്ന തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പലം നിലവിൽ ഒളിവിലാണ്. തിരക്ക് കൂട്ടിയുള്ള അറസ്‌റ്റ് നടപടികളിലേക്ക് നീങ്ങരുതെന്നാണ് റൂറൽ പൊലീസ് മേധാവിയുടെയും മുന്നറിയിപ്പ്. Also Read: റോഡിൽ വീണ്ടും ചോരക്കളി; നാല് വാഹനാപകടങ്ങളിൽ 7 മരണം, 9 പേർക്ക് പരുക്ക്


തന്നെ സംഘംചേർന്ന് ആസൂത്രിതമായി ആക്രമിച്ചവരെ ഉടൻ പിടികൂടണമെന്നാണ് എം.എൽ.എയുടെ ആവശ്യം. രമ്യ ഹരിദാസിനൊപ്പം വീട്ടിലെത്തിയ പാളയം പ്രദീപ് മകളെ ഭീഷണിപ്പെടുത്തി, കുടുംബാംഗങ്ങൾക്ക് കടുത്ത മാനസിക ബുദ്ധിമുട്ടുണ്ടാക്കി എന്നത് ഉൾപ്പെടെ വിശദമായ മൊഴിയാണ് സജാദും ഭാര്യയും പൊലീസിന് നൽകിയിട്ടുള്ളത്.

അതേസമയം മർദ്ദനക്കേസ് അന്വേഷിക്കുന്ന കെ പി സി സി അന്വേഷണ കമ്മിഷൻ  യോഗം ചേരും. രമ്യയെയും കയ്യാങ്കളിയിൽ ഉൾപ്പെട്ട പ്രാദേശിക കോൺഗ്രസ് പ്രവർത്തകരെയും യോഗത്തിലേയ്ക്ക് വിളിപ്പിച്ചിട്ടുണ്ട്. കേസും അറസ്റ്റും ഒഴിവാക്കി പ്രശ്നം ഒതുക്കി തീർക്കാനാണ് നേതൃത്വത്തിന്‍റെ ശ്രമം.

ENGLISH SUMMARY:

The controversy surrounding Chirayinkeezhu MLA Ramya Haridas has intensified after Palayam Pradeep's name was reportedly absent from the official staff list, despite her describing him as an Additional PA. Police are proceeding cautiously in the related clash case, while a KPCC inquiry commission is set to examine the incident.