തിരുവനന്തപുരത്ത് മന്തിക്കടയിൽ രണ്ടാമത് ചോറ് ചോദിച്ചതിന് പ്രായപൂർത്തിയാകാത്ത കുട്ടികളെ മർദ്ദിച്ച സംഭവത്തിൽ പൊലീസുകാരന് സസ്‌പെൻഷൻ. പ്രതികളെ സഹായിക്കാനായി അറസ്റ്റുമായി ബന്ധപ്പെട്ട ഫയൽമാറ്റിയ സംഭവത്തിൽ പേട്ട സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറായ സുൽഫിക്കറിനെയാണ് സിറ്റി പോലീസ് കമ്മിഷണർ സസ്‌പെൻഡ് ചെയ്തത്. കുട്ടികളുടെ മാതാപിതാക്കള്‍ നൽകിയ പരാതിയിൽ കടയുടമ അടക്കം മൂന്ന് ജീവനക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും അറസ്റ്റിലെ പിഴവ് ചൂണ്ടിക്കാട്ടി പ്രതികൾക്ക് സംഭവദിവസം തന്നെ ജാമ്യം നൽകിയിരുന്നു.
തിരുവനന്തപുരം പേട്ടയിലെ കാപ്പിറ്റല്‍ മന്ത്രി എന്ന കടയില്‍ കഴിഞ്ഞ മാസം 27നായിരുന്നു സംഭവം. ഉച്ചയ്ക്ക് രണ്ടുമണിയോടെ കടയിലെത്തിയ നാലു വിദ്യാര്‍ഥികള്‍ ഹാഫ് മന്തി ഓര്‍ഡര്‍ ചെയ്തു. അണ്‍ലിമിറ്റഡ് റൈസുണ്ടെന്ന് ഹോട്ടലുകാര്‍ പറഞ്ഞതിനാല്‍ കുട്ടികള്‍ രണ്ടാമതും ചോറ് ചോദിച്ചു. ഇതോടെയാണ് കടയുടമയും ജീവനക്കാരും ചേര്‍ന്ന് കുട്ടികളെ മര്‍ദിച്ചത്.