പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ നിസാർ വയനാട് ദുബായിൽ അന്തരിച്ചു. ഒരു സംഗീത പരിപാടിയിൽ പങ്കെടുക്കുന്നതിനായി കഴിഞ്ഞ ദിവസമാണ് അദ്ദേഹം യുഎഇയിൽ എത്തിയത്. ഇന്ന് വൈകുന്നേരം ദുബായിലെ മൻഖൂൽ ആശുപത്രിയിലായിരുന്നു അന്ത്യം. ഗൾഫ് നാടുകളിലുൾപ്പെടെ നിരവധി സംഗീത വേദികളിൽ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള തുടർനടപടികൾ ദുബായിൽ പുരോഗമിക്കുകയാണ്.

ENGLISH SUMMARY:

Nisar Vayanad, a renowned Mappilappattu singer, has passed away in Dubai. He was in the UAE to participate in a music program, and his demise occurred at Mankhool Hospital in Dubai.