മുൻ സിപിഎം നേതാക്കളായ ജി.സുധാകരനും ടി.കെ.ഗോവിന്ദനും കെ.കുഞ്ഞികൃഷ്ണനും മറുപടി പറഞ്ഞ് സമയം കളയാനില്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജൻ. തനിക്ക് വേറെ പണിയുണ്ട്. പലരും പല വിമർശനങ്ങളും പറയും. തിരഞ്ഞെടുപ്പിലുണ്ടായ പോരായ്മ പരിഹരിക്കുകയാണ് ഇപ്പോൾ പാർട്ടി.
പാർട്ടിയിൽ തെറ്റുതിരുത്തൽ തുടങ്ങി. ഭരണകാലയളവിലുണ്ടായ വീഴ്ച ചെറുതോ വലുതോ എന്ന താരതമ്യത്തിനല്ല, എല്ലാ വീഴ്ചയും കണ്ടെത്താനാണ് ശ്രമം. പത്തു വർഷം ഭരിച്ചപ്പോൾ പാർട്ടിക്കാർക്ക് അഹങ്കാരം കൂടിയെന്ന തോമസ് ഐസക്കിന്റെ വിമർശനം എന്തടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്നും ഇ.പി.ജയരാജൻ മനോരമ ന്യൂസിനോട് പറഞ്ഞു.
ENGLISH SUMMARY:
CPM Central Committee member E.P. Jayarajan stated that he does not have the time to reply to criticisms raised by former party leaders including G. Sudhakaran, T.K. Govindan, and K. Kunjikrishnan. He emphasized that the party's current priority is to address and rectify the shortcomings identified during the recent elections. Jayarajan noted that CPM has initiated corrective measures to identify all governance lapses regardless of their scale. He also commented on Thomas Isaac's statement regarding party cadre arrogance during ten years of governance, stating he does not know on what basis that remark was made.