തൃശൂര്‍ കയ്പമംഗലത്ത് കാര്‍ ചരക്കുലോറിക്ക് പിന്നിലിടിച്ചുണ്ടായ വന്‍ അപകടത്തില്‍ എട്ടുമരണം. തമിഴ്നാട് ഡിണ്ടിഗലില്‍നിന്നെത്തിയ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികളാണ് മരിച്ചത്. എന്നാല്‍ വിദ്യാർഥികൾ ട്രിപ്പ് പോയത് കോളജിൽ അറിയാതെയെന്ന് ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ. പുലർച്ചെ കേരള പൊലീസ് വിളിച്ചപ്പോഴാണ് അപകട വിവരം അറിഞ്ഞത്. ഹോളി ഡേ ആയത് കൊണ്ടു വിദ്യാർഥികൾ പ്ലാൻ ചെയ്തു പോയതാകാം.
സന്തോഷ് എന്ന വിദ്യാർഥി കോളജ് ഹോസ്റ്റലിലാണ് നിൽക്കുന്നതെന്നും എന്നാൽ ഹോസ്റ്റലിൽനിന്ന് വീട്ടിൽ പോയ ശേഷമാണ് സന്തോഷ് മറ്റ് വിദ്യാർഥികൾക്കൊപ്പം ട്രിപ്പ് പോയതെന്നും കോളജ് അധികൃതർ പറഞ്ഞു. കുട്ടികളുടെ രക്ഷിതാക്കൾ അപകട സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. കോളജ് അധികൃതരും അപകട സ്ഥലത്തേക്ക് പോകും.
ഇന്നലെ രാത്രി പതിനൊന്നേമുക്കാലോടെയായിരുന്നു അപകടം. കയ്പമംഗലം പനമ്പിക്കുന്ന് സെന്ററില്‍ നിര്‍മാണം പുരോഗമിക്കുന്ന ദേശീയപാതയിലെ ഡൈവേര്‍ഷന്‍ ഭാഗത്ത് നിര്‍ത്തിയിട്ടിരുന്ന ചരക്ക് ലോറിക്ക് പിന്നിലേക്കാണ് തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാര്‍ ഇടിച്ചുകയറിയത്.
ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. കാര്‍ വെട്ടിപ്പൊളിച്ച് എട്ടുപേരെയും പുറത്തെടുത്തെങ്കിലും എല്ലാവരും അപകടസ്ഥലത്തുതന്നെ മരിച്ചു. മരിച്ച ആറുപേരെ തിരിച്ചറിഞ്ഞു.