സ്ത്രീകള്‍ പൊതുരംഗത്തെത്തുന്നത് നാശമാണെന്ന കാന്തപുരം എപി അബൂബക്കര്‍ മുസ് ലിയാരുടെ നിലപാടിനെതിരെ വ്യാപക വിമര്‍ശനം. പ്രസ്താവനക്കെതിരെ മന്ത്രിമാരായ രമേശ് ചെന്നിത്തലയും പിസി വിഷ്ണുനാഥും ബിന്ദുകൃഷ്ണയും രംഗത്തെത്തി. എന്നാല്‍  ലീഗ് മന്ത്രിമാരായ എന്‍ ഷംസുദീനും കെ.എം ഷാജിയും മൗനം പാലിച്ചു.  മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് ക്ഷോഭത്തോടെയാണ് കെ.എം.ഷാജി പ്രതികരിച്ചത്. സ്ത്രീവിരുദ്ധ പ്രസ്താവന കാന്തപുരം പിന്‍വലിക്കണമെന്ന് സിപിഎം നേതാവ് പികെ ശ്രീമതി ആവശ്യപ്പെട്ടു. 

കൊച്ചിയിലെ മുസ് ലിം ജമാഅത്ത് സമ്മേളനത്തിനിടെ നടത്തിയ ഈ വിവാദ പ്രസ്താവനയെച്ചൊല്ലിയാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ മുറുകുന്നത്. കാന്തപുരത്തിന്‍റെ നിലപാടില്‍ മന്ത്രിമാര്‍ക്ക് പറയാനുള്ളത് ഇതാണ്.  ​സ്ത്രീകൾ സമൂഹത്തിൻറെ എല്ലാ ധാരകളിലേക്കും വരുന്ന സമയമാണിതെന്ന് മന്ത്രി പി.സി വിഷ്ണുനാഥും അഭിപ്രായപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് നിലപാട് പറയാന്‍ ലീഗ് മന്ത്രിമാര്‍ക്കായില്ല. 

പ്രസ്താവന പിന്‍വലിക്കണമെന്ന് സിപിഎം നേതാവ് പി.കെ. ശ്രീമതിയും ആവശ്യപ്പെട്ടു. സ്കൂളിലെ ഓണാഘോഷ നൃത്തം പങ്കുവെച്ചുകൊണ്ടാണ് പി.കെ. ശ്രീമതി സമൂഹമാധ്യമത്തില്‍ നിലപാട് വ്യക്തമാക്കിയത്. 

ENGLISH SUMMARY:

Women in public life are crucial for societal progress, and this statement from Kanathur AP Aboobacker Musliyar has sparked widespread criticism. Several ministers and political leaders have voiced their opposition, calling for the retraction of his controversial remarks.