vilangad

TOPICS COVERED

കാട്ടുപോത്ത് ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടതോടെ പകല്‍പോലും പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണ് കോഴിക്കോട് വിലങ്ങാട് വായാട് നിവാസികള്‍. വന്യജീവി ഭീഷണിയുടെ നിഴലില്‍ എല്ലാകാലവും കഴിയേണ്ട ഗതികേടിലാണിവര്‍. ജനപ്രതിനിധികളുടെ ശക്തമായ ഇടപെടലുണ്ടെങ്കിലേ ഇവിടുത്തുകാര്‍ക്ക് സ്വൈരജീവിതം സാധ്യമാകൂ. 

രണ്ടാഴ്ച്ച മുമ്പ് കാട്ടുപോത്ത് ആക്രമണത്തില്‍ നിന്ന് കഷ്ടിച്ച് വിസി മാത്യു രക്ഷപ്പെട്ടെങ്കിലും ഇക്കുറി അതുണ്ടായില്ല. ഓണവധിക്ക് നാട്ടിലെത്തിയ സുനില്‍ കാട്ടുപോത്തിന് മുന്നിലകപ്പെട്ടു. ആക്രമണത്തില്‍ തല്‍ക്ഷണം മരിച്ചു. ഇതോടെ കൃഷി ഭൂമിയിലേയ്ക്ക് പോലും ഒന്നെത്തിനോക്കാനാകാത്ത സ്ഥിതിയായി ഇവിടുത്തെ കര്‍ഷകര്‍ക്ക്. 

കാടിറങ്ങി വരുന്ന വന്യജീവികളെ തുരത്താന്‍ കര്‍ഷകരെ അനുവദിക്കണമെന്നാണ് ഉയരുന്ന പ്രധാന ആവശ്യങ്ങളിലൊന്ന്. എല്ലാ അനുമതിയും വാങ്ങി വരുമ്പോഴേയ്ക്കും കാര്യങ്ങള്‍ കൈവിട്ടുപോവുകയാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.  കഴിഞ്ഞ മേയിലാണ് ഇവിടെ വൈദ്യുതി വേലി സ്ഥാപിച്ചത്. എന്നാല്‍ വൈദ്യുതിവേലി പലയിടത്തും ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. 

ENGLISH SUMMARY:

Wild elephant attacks in Kozhikode have made residents of Vilangad Wayad live in fear, unable to go out even during the day due to ongoing wildlife threats. Residents are calling for strong intervention from elected officials to ensure a peaceful life, as a recent attack resulted in the death of Sunil, who was visiting home for Onam.