സുകുമാര കുറുപ്പ് വിദേശത്തുണ്ടെന്ന അഭ്യൂഹത്തിന് സ്ഥിരീകരണമില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് എഡിജിപിക്ക് നിര്‍ദേശം നല്‍കി. ഇന്റര്‍പോളുമായി ബന്ധപ്പെട്ട് നിജസ്ഥിതി അറിയാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട് പൂഴ്ത്തിയെന്ന മുന്‍ അന്വേഷണ സംഘാംഗം അലി അക്ബറിന്റെ ആരോപണത്തോടുള്ള ചോദ്യത്തിന് 40 വര്‍ഷമായ കേസില്‍ എന്ത് പൂഴ്ത്താനെന്ന് അദ്ദേഹം ചോദിച്ചു
Also Read: 'ബ്രൂണെയിലെ പേര് ജോണ്‍ മേനോന്‍, ജീവിച്ചിരുന്നതിന് തെളിവായി 169 രേഖകള്‍'
ഇന്നലെയാണ് മുന്‍ അന്വേഷണ സംഘാഗമായ അലി അക്ബര്‍ സുകുമാര കുറുപ്പ് ജീവനോടെയുണ്ടെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയത്. സുകുമാര കുറുപ്പിന്റേതെന്ന് അവകാശപ്പെട്ട് 2023 ലെടുത്ത ചിത്രവും അലി അക്ബര്‍ പുറത്തുവിട്ടിരുന്നു. ഇതിലാണ് ആഭ്യന്തര വകുപ്പിന്‍റെ മറുപടി. പുതിയ സാഹചര്യത്തില്‍ അന്വേഷിക്കാൻ ക്രൈം ബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷിന് ആഭ്യന്തര വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
സുകുമാര കുറുപ്പിനെ സംബന്ധിച്ച് പുറത്തുവന്ന വിവരങ്ങള്‍ ഇന്‍റര്‍പോള്‍ വഴി അന്വേഷിക്കാനൊരുങ്ങുകയാണ് കേരള പൊലീസ്. സുകുമാരകുറുപ്പ് വിദേശത്ത് ജീവിച്ചിരിക്കുന്നുവെന്ന വെളിപെടുത്തലിൽ വിശദ അന്വേഷണത്തിന് ക്രൈംബ്രാഞ്ച്. ഇന്റർപോളിന്റെ സഹായത്തോടെ വിവരം ശേഖരിക്കാനാണ് ആദൃശ്രമം. ഇതിനായി ഇന്നോ നാളെയോ ഇന്റർപോളിന് നോട്ടീസ് നൽകും. ബ്രൂണയിൽ കണ്ടതായി പറയുന്നയാളുടെ വിവരം തേടിയാവും കത്ത്. ഇതോടൊപ്പം ബ്രൂണയിലുള്ള മലയാളികളെ ബന്ധപ്പെട്ട് വിവരം ശേഖരിക്കാനും അന്വേഷണ സംഘത്തെ നിയോഗിച്ചു. സൈബർ ഓപ്പറേഷൻസ് വിഭാഗവും വിവരം ശേഖരിക്കാൻ ശ്രമിക്കുന്നുണ്ട്. ബ്രൂണയിൽ കണ്ടതായി പറയുന്നയാളെ കേന്ദ്രീകരിച്ച് വിവരം ലഭിച്ച ശേഷമായിരിക്കും വിദേശത്തേക്ക് അന്വേഷണ സംഘത്തെ അയക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുക.
Also Read: സുകുമാര കുറുപ്പ് ജീവനോടെ വിദേശത്ത്? ഒളിവ് ജീവിതം ബ്രൂണെയില്‍?
പതിറ്റാണ്ടുകളായി തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായ ബ്രൂണെയിൽ സുകുമാര കുറുപ്പ് ഒളിവില്‍ കഴിയുന്നു എന്നാണ് അലി അക്ബര്‍ അവകാശപ്പെടുന്നത്. കാറില്‍ വന്നിറങ്ങുന്നതും ഹോട്ടലില്‍ പോകുന്നതും വീട്ടില്‍ താമസിക്കുന്നതുമടക്കം വിശ്വസീനീയ വിവരം തനിക്ക് ലഭിച്ചിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്‍റെ അവകാശവാദം. 'ജോൺ മേനോൻ' എന്ന പേരിലാണ് ഇയാൾ അവിടെ മറ്റുള്ളവരുമായി പരിചയപ്പെട്ടിരുന്നത്. ഇന്ത്യൻ വംശജനായ മലേഷ്യൻ പൗരനാണ് താനെന്നാണ് മറ്റുള്ളവരോട് പറഞ്ഞിരുന്നതെങ്കിലും ഇയാൾക്ക് നന്നായി മലയാളം സംസാരിക്കാനറിയാമായിരുന്നു. തിരുവനന്തപുരം സ്വദേശിയായ ഒരു വ്യക്തി സുകുമാരക്കുറുപ്പുമായി സംസാരിച്ചിരുന്നുവെന്നും, ഹിന്ദിയും മലേഷ്യൻ ഭാഷയും സംസാരിച്ചതിനാൽ ആദ്യം തിരിച്ചറിയാനായില്ലെങ്കിലും പിന്നീട് സംശയം തോന്നി തന്നെ ബന്ധപ്പെടുകയായിരുന്നുവെന്നും അലി അക്ബർ പറഞ്ഞു.