C Divakaran CPI leader
  • പ്രതിപക്ഷ ഉപനേതൃപദവി തർക്കത്തിൽ സിപിഐ നേതാവ് സി. ദിവാകരൻ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി.

ഉപനേതൃപദവി തര്‍ക്കത്തില്‍ പ്രതിപക്ഷനേതാവ് പിണറായി വിജയനെതിരെ തുറന്നടിച്ച് സിപിഐ നേതാവ് സി.ദിവാകരന്‍. സിപിഐക്ക് പദവിയില്ലെന്ന് പറയാന്‍ പിണറായി ആരെന്ന്  സി.ദിവാകരന്‍ മനോരമ ന്യൂസിനോട്. സിപിഐ ഒരു വിഷയം ഉന്നയിച്ചു. അത് സാധ്യമല്ലെന്ന് പറയാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. പദവി തരില്ലെന്ന് പറയാൻ പിണറായിക്ക് എന്ത് കാര്യം.  മുന്നണിയെ കൊണ്ടുപോകേണ്ടതും വിട്ടുവീഴ്ച ചെയ്യേണ്ടതും  സിപിഎം ആണെന്നും സി.ദിവാകരന്‍ മനോരമ ന്യൂസിനോട് പറഞ്ഞു

Also Read: 'ബ്രൂണെയിലെ പേര് ജോണ്‍ മേനോന്‍, ജീവിച്ചിരുന്നതിന് തെളിവായി 169 രേഖകള്‍'

'അദ്ദേഹം അവസാന വാക്ക് പറയാന്‍ ആരാണ്. കേരള രാഷ്ട്രീയം ചെന്ന് നില്‍ക്കുന്ന ഏറ്റവും ബുദ്ധിമുട്ടുള്ള സമീപനമാണ് അദ്ദേഹത്തിന്‍റെ ഭാഗത്ത് നിന്ന് വരുന്നത്. മുന്നണിയെ കൊണ്ടുപോകേണ്ടതും വിട്ടുവീഴ്ച ചെയ്യേണ്ടതും സിപിഎം ആണ്. സിപിഎമ്മിന്‍റെ കയ്യിലിരിക്കുന്ന അവകാശമല്ല ചോദിച്ചത്. പിന്നെന്തിനാണ് ഇങ്ങനെ കിടന്ന് ബഹളം വെയ്ക്കുന്നത്. ഒരാള്‍ തരില്ലെന്ന് പറയുന്നതില്‍ എന്ത് കാര്യം, ചര്‍ച്ച ചെയ്യണം' എന്നിങ്ങനെയാണ് സി. ദിവാകാരന്റെ വാക്കുകള്‍.

Also Read: ബൈക്കില്‍ ചീറിപായുന്ന സുകുമാര കുറുപ്പ്; ചെയ്സ് ചെയ്ത് കേരള പൊലീസ്; ഇന്‍സ്റ്റയില്‍ ട്രോള്‍ പേജ്

പ്രതിപക്ഷ ഉപനേതാവ് വിഷയത്തില്‍ സിപിഎം– സിപിഐ തര്‍ക്കം തുടരുന്നതിനിടെയാണ് സി. ദിവാകരന്‍റെ ഇടപെടല്‍. ഉപനേതൃപദവി സംബന്ധിച്ച് സിപിഐ അവകാശവാദമുന്നയിക്കുമ്പോള്‍, കേന്ദ്ര നേതൃത്വങ്ങള്‍ തമ്മില്‍ ചര്‍ച്ച നടക്കുമ്പോള്‍  സിപിഎം നേതാവ്   തന്നെ ഉപനേതാവ് ആകുമെന്ന പിണറായി വിജയന്‍റെ പരസ്യ പ്രഖ്യാപനമാണ് സിപിഐയെ ചൊടിപ്പിച്ചത്. 'പ്രതിപക്ഷനേതാവിന്‍റെ പദവിക്ക് നിരക്കുന്നതല്ല പിണറായിയുടെ വാക്കുകള്‍' എന്നാണ് സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം പ്രതികരിച്ചത്. പിണറായിക്ക് എല്ലാം താനാണെന്ന ഭാവമാണെന്ന് കഴിഞ്ഞ ദിവസം അസിസ്റ്റന്‍റ് സെക്രട്ടറി സത്യന്‍ മൊകേരി സിപിഐ മുഖപത്രമായ ജനയുഗത്തിലെ ലേഖനത്തില്‍ കുറ്റപ്പെടുത്തിയിരുന്നു.

പദവി സിപിഎമ്മിന്‍റേത് തന്നെയാണെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി സ്പീക്കര്‍ക്ക് താന്‍ കത്ത് നല്‍കുമെന്നുമായിരുന്നു പിണറായി വിജയന്‍റെ നിലപാട്. രാജ്യത്തെ മുതിര്‍ന്ന ഇടത് നേതാവെന്ന നിലയില്‍ പിണറായി വിജയന്‍ എല്ലാവരെയും ഉള്‍ക്കൊള്ളണമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ ആവശ്യപ്പെട്ടിരുന്നു.

ENGLISH SUMMARY:

Senior CPI leader C. Divakaran has strongly criticized opposition leader Pinarayi Vijayan over the ongoing dispute regarding the opposition deputy leader position in the LDF. Divakaran questioned Pinarayi's authority to dismiss CPI's claim, emphasizing that the CPI(M) must show compromise and navigate the alliance responsibly. This friction emerged after Pinarayi's public declaration that a CPI(M) leader would retain the post, which deeply angered CPI leadership. Tensions continue to escalate within the Left front as state secretaries and senior leaders trade sharp remarks over the legislative position.