ദേവസ്വം ബോര്‍ഡ് അധ്യക്ഷ സ്ഥാനത്തേക്ക് പട്ടികജാതി വിഭാഗക്കാരെ പരിഗണിക്കുന്നില്ലെന്ന വിമര്‍ശനവുമായി കൊടിക്കുന്നില്‍ സുരേഷ് എം.പി. അഞ്ചു ദേവസ്വം ബോര്‍ഡുകളുണ്ടായിട്ടും ഇതുവരെ ഒരാളെ മരുന്നിന് പോലും വച്ചില്ലെന്ന് കൊടിക്കുന്നില്‍ വിമര്‍ശിച്ചു. ഇപ്പോഴത്തെ ഭരണസമിതികളുടെ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ കൊടിക്കുന്നലിന്‍റെ ആവശ്യം പരിഗണിക്കുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരന്‍ പ്രതികരിച്ചു. 

അയ്യങ്കാളി ജയന്തിയില്‍ പങ്കെടുത്തുകൊണ്ടാണ് ദേവസ്വം ബോര്‍ഡുകളുടെ അധ്യക്ഷ സ്ഥാനത്ത് പട്ടികവിഭാഗക്കാരെ നിയമിക്കാത്തതിലുള്ള വിമര്‍ശനംകൊടിക്കുന്നില്‍ സുരേഷ് ഉയര്‍ത്തിയത്. ചടങ്ങില്‍ പങ്കെടുത്ത ദേവസ്വംമന്ത്രി കെ. മുരളീധരന്‍ കൊടിക്കുന്നിലിനെ ചേര്‍ത്തുനിര്‍ത്തി തന്നെ മറുപടി നല്‍കി. നിലവിലുള്ള ഭരണസമിതിയുടെ കാലാവധി കഴിയുമ്പോള്‍ വിഷയം സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കും. 

നയപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണെന്നായിരുന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ കെ.ജയകുമാറിന്‍റെ പ്രതികരണം. പട്ടികവിഭാഗത്തില്‍ നിന്ന് ദേവസ്വം മന്ത്രിമാരായിട്ടുള്ളത് ഇതുവരെ നാലുപേരാണ്. കേരളം 70ലേക്ക് എത്തുമ്പോഴും ദേവസ്വം ബോര്‍ഡുകളുടെ തലപ്പത്ത് ആരും നിയമിതരായിട്ടുമില്ല. 

ENGLISH SUMMARY:

Kodikunnil Suresh MP criticizes the Kerala Devaswom Board for not considering Scheduled Caste individuals for the chairman position. Devaswom Minister K. Muraleedharan responded that the government will seriously consider the demand after the current board's term ends.