• ശബരിമലയിൽ പതിറ്റാണ്ടുകളായി തുടർന്നുപോന്ന ഭക്തർക്കായുള്ള പരമ്പരാഗത തിരുവോണ സദ്യ ഇത്തവണ ദേവസ്വം ബോർഡ് ഒഴിവാക്കി.

ശബരിമലയിൽ ഇത്തവണ ഭക്തർക്കായി തിരുവോണ സദ്യ ഒരുക്കാതെ ദേവസ്വം ബോർഡ്. ജീവനക്കാർക്കായി ദേവസ്വം മെസിൽ മാത്രമാണ് ഓണസദ്യ ഒരുക്കിയത്. ഇവിടെ മിച്ചംവന്ന സദ്യ ഏതാനും ഭക്തര്‍ക്കും നല്‍കി. എല്ലാ ഭക്തര്‍ക്കും സദ്യനല്‍കിയെന്നാണ് ദേവസ്വം ബോര്‍ഡ് നിലപാട്. 

അന്നദാനമണ്ഡപത്തിൽവലിയ ഓണ സദ്യഒരുക്കി എല്ലാ ഭക്തർക്കും നൽകി വരുന്നതായിരുന്നു 70വർഷമായി ഉള്ള രീതി. ഇവിടെനിന്നാണ് തിരുവോണത്തിന് ദേവസ്വം മെസിലേക്കും സദ്യപോകുന്നത്. ഇത്തവണ ഭക്തര്‍ക്കായി സദ്യ ഒരുക്കിയില്ല. അവിലെ പുലാവ് വിതരണം ചെയ്തു. വിവാദമാകുമെന്ന് വന്നതോടെ ദേവസ്വം മെസിൽ ബാക്കി വന്ന സദ്യ ഏതാനും ഭക്തർക്കും നൽകി. ഒട്ടേറെ ഭക്തരാണ് സദ്യപ്രതീക്ഷിച്ച് നിരാശരായി മടങ്ങിയത്

സ്പോൺസർമാരെ എല്ലാം ഒഴിവാക്കി നേരിട്ട് തിരുവോണ സദ്യ നൽകുമെന്നായിരുന്നു തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ പ്രഖ്യാപനം പ്രഖ്യാപനം. കരാറുകാർക്ക് നിർദ്ദേശം നൽകുന്നതിൽ ഉണ്ടായ വീഴ്ചയാണ് സദ്യ മുടങ്ങാൻ കാരണം. വീഴ്ചയില്ലെന്നും സദ്യ നല്‍കിയെന്നുമാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ. ജയകുമാര്‍ പറഞ്ഞു.

ചങ്ങനാശേരി സ്വദേശി ചെല്ലപ്പനാചാരിയാണ് 70 വര്‍ഷം മുന്‍പ് സദ്യ വഴിപാടായി തുടങ്ങിയത്. പിന്നീട് മക്കള്‍ ഏറ്റെടുത്തു. കോവിഡ് കാലത്തിന് ശേഷം മേല്‍ശാന്തി, ജീവനക്കാര്‍, പൊലീസ് തുടങ്ങിയവാണ് സദ്യ സ്പോണ്‍സര്‍ ചെയ്തിരുന്നത്. അന്നദാനത്തിന്റെ പേരില്‍ വ്യാപകപിരിവും തട്ടിപ്പുകളും വന്നതോടെയാണ് ദേവസ്വംബോര്‍ഡ് എല്ലാത്തരം സ്പോണ്‍സര്‍മാരേയും ഒഴിവാക്കാന്‍ തീരുമാനിച്ചത്. പക്ഷേ ഇത്തവണ ഫലപ്രദമായി നടപ്പാക്കാന്‍ കഴിഞ്ഞില്ല. 

ENGLISH SUMMARY:

Devaswom Board failed to organize the traditional Thiruvonam feast for devotees at Sabarimala this year, contrary to decades-old customs. Instead, a meager meal was prepared exclusively for temple employees in the Devaswom mess, with leftover portions casually distributed to a few visitors. Although thousands of pilgrims returned disappointed after expecting the customary grand feast, board president K. Jayakumar falsely claimed that sadhya was successfully provided to everyone. This lapse occurred after authorities abruptly eliminated external sponsors without making proper alternative arrangements to execute the Anna danam.