കോഴിക്കോട് കൊടുവള്ളിയില്‍ മോഷണക്കുറ്റം ആരോപിച്ച് 12കാരന് നേരെ നടന്നത് കൊടും ക്രൂരതയെന്ന് വെളിപ്പെടുത്തല്‍. കണ്ണിലും രഹസ്യഭാഗങ്ങളിലും മാത്രമല്ല മുറിവുകളിലും മുളകുപൊടി തേച്ച് പീ‍ഡിപ്പിച്ചെന്ന് കുട്ടി പൊലീസിന് മൊഴി നല്‍‌കി. ഒളിവില്‍ പോയ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയെങ്കിലും നിലവില്‍ സൂചനകളൊന്നുമില്ല. 

വാച്ച് മോഷ്ടിച്ചുവെന്ന് കുറ്റപ്പെടുത്തിയാണ് കുട്ടിയെ സ്വന്തം പിതൃസഹോദരനും ഭാര്യയും മകനും ചേര്‍ന്ന് മുറിയില്‍ പൂട്ടിയിട്ടത്. കാലിലെ നഖങ്ങള്‍ക്കിടയില്‍ ഈര്‍ക്കിലി കയറ്റി. തുടര്‍ന്നായിരുന്നു മുളകുപൊടി കൊണ്ടുള്ള പ്രയോഗം. കണ്ണിലും രഹസ്യ ഭാഗങ്ങളിലും മുളകുപൊടി തേച്ചു. ശേഷം കാലിലും കയ്യിലുമുള്ള മുറിവുകളില്‍ മുളകുപൊടി വിതറി. ആര്‍ത്തുകരഞ്ഞെങ്കിലും പീഡനം തുടര്‍ന്നു. കൈകാലുകള്‍ കെട്ടിയിട്ട ശേഷമായിരുന്നു പീഡനമുറകള്‍. രാത്രി ഏറെ വൈകിയതോടെ കെട്ട് അയഞ്ഞു. എങ്ങനെയൊക്കെയോ കെട്ട് അഴിച്ച് ടെറസിലെത്തി. അവിടെ നിന്ന് ചാഞ്ഞുനില്‍ക്കുന്ന മരത്തിലൂടെ ഊര്‍ന്നിറങ്ങി താഴെയെത്തി. റോഡിലേക്ക് ഓടി. അവിടെ ഒരു നാട്ടുകാരനെ കണ്ടു. ആ നാട്ടുകാരന്‍റെ സഹായത്തോടെയാണ് പൊലീസിനെ സമീപിച്ചത്. എന്നാല്‍ ആദ്യഘട്ടത്തില്‍ കേസെടുക്കാനോ അന്വേഷിക്കാനോ പൊലിസ് തയ്യാറായില്ല. പിതാവും രണ്ടാനമ്മയും പരാതിയില്ലെന്ന് പറഞ്ഞെന്നായിരുന്നു വാദം. ഒടുവില്‍ സിഡബ്ല്യുസി വടകര റൂറല്‍ എസ്പിക്ക് കര്‍ശന നിര്‍ദേശം നല്‍കിയതോടെയാണ് പൊലീസ് കേസെടുത്തത്. അപ്പോഴേയ്ക്കും പ്രതികള്‍ ഒളിവില്‍ പോയിരുന്നു. ബന്ധുവീടുകള്‍ കേന്ദ്രീകരിച്ച് പ്രതികളായ പിതൃസഹോദരനും ഭാര്യയ്ക്കും മകനുമായി തിരച്ചില്‍ നടത്തിയെങ്കിലും കാര്യമായ തുമ്പൊന്നും ലഭിച്ചിട്ടില്ല. ഫോണ്‍ സ്വിച്ച് ഓഫാണ്. അതിനിടെ കാണാതായ വാച്ച് ഇവരുടെ വീട്ടില്‍ നിന്ന് പരിശോധനയില്‍ കണ്ടെത്തുകയും ചെയ്തു. 

Horrific Child Torture Revealed in Kozhikode:

A horrific incident of child abuse in Kozhikode, Kerala, has come to light where a 12-year-old boy was brutally tortured for allegedly stealing a watch. The child endured extreme cruelty, including the application of chili powder to wounds, eyes, and private parts, and had splinters inserted under his toenails