പാലക്കാട് കല്ലേക്കുളങ്ങരയില്‍ കഥകളി അധ്യാപകന്‍ വെങ്കിട്ടരാമനെതിര പോക്സോ കേസ്. കഥകളി പഠിക്കാനെത്തിയ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്നാണ് പരാതി. 2019-ൽ നടന്ന സംഭവത്തെക്കുറിച്ച് പെൺകുട്ടി കഴിഞ്ഞദിവസം എറണാകുളത്ത് നടന്ന കൗൺസിലിങ്ങിനിടെയാണ് വെളിപ്പെടുത്തിയത്. വർഷങ്ങളായി മാനസിക പ്രയാസത്തിലായിരുന്ന പെൺകുട്ടി വിവരങ്ങൾ പുറത്തുപറഞ്ഞതിനെ തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിയായ വെങ്കിട്ടരാമനെതിരെ മുൻപും സമാനമായ പോക്സോ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. കേസ് രജിസ്റ്റർ ചെയ്തതോടെ പ്രതി ഒളിവിലാണ്. മങ്കര പൊലീസ് ഇയാൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.