ed-raid-cmrl-exalogic-2
  • മാസപ്പടി കേസില്‍ ടി.വീണയുടെ ഭര്‍ത്താവും മുന്‍മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളിലേക്കും അന്വേഷണം വ്യാപിപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

മാസപ്പടി കേസില്‍ ടി.വീണയുടെ ഭര്‍ത്താവും മുന്‍മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസിന്‍റെ സുഹൃത്തുക്കളിലേക്കും അന്വേഷണം വ്യാപിപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സിഎംആര്‍എല്‍ എക്സാലോജിക് ഇടപാടുകളില്‍ മുഹമ്മദ് റിയാസിന്‍റെ സുഹൃത്തുക്കളുടെ വീട്ടിലുള്‍പ്പടെ എട്ടിടങ്ങളിലാണ് ഇ.ഡി പരിശോധന. ടി.വീണയുടെ ഡയറിയില്‍ സൂചിപ്പിക്കുന്ന സാമ്പത്തിക ഇടപാടുകളുടെ അടിസ്ഥാനത്തിലാണ് പരിശോധന എന്ന് ഇഡി വ്യക്തമാക്കി. Also Read: 'അത് തെറ്റ്, സോറി'; 'കരുണാനിധി' പരാമര്‍ശത്തില്‍ സഭയില്‍ മാപ്പ് പറഞ്ഞ് വിജയ്


ഡിടിപിസി ഡെസ്റ്റിനേഷൻ കോഓർഡിനേറ്റർ നന്ദുലാൽ, സിപിഎം ജില്ലാ  സെക്രട്ടറിയേറ്റ് അംഗവും സൊലൈസ് കമ്പനി ഉടമയുമായ നിഖിൽ, ഷൈജൽ, ഫൈജാസ് എന്നിവരുടെ വീടുകളിലാണ് ഇഡി പരിശോധന നടത്തുന്നത്. ഇവരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും വ്യാപകമായ പരിശോധന തുടരുകയാണ്.

എക്സാലോജിക്കിൽ നിന്ന് ലഭിച്ച പണം ഉപയോഗിച്ചുള്ള ഇടപാടുകളാണ് അന്വേഷണത്തിന്‍റെ പരിധിയിലുള്ളത്. മുൻ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയായിരുന്ന നിഖിൽ നിലവിൽ ബിസിനസ് രംഗത്താണ്. സൊലൈസ് എന്ന കമ്പനിയുടെ ഉടമ കൂടിയാണ് അദ്ദേഹം.

മുൻപ് പുറത്തുവന്ന വിവരങ്ങൾ പ്രകാരം, വീണയുടെ ഡയറിയിൽ നിന്നാണ് നിഖിലിനെക്കുറിച്ചുള്ള വിവരങ്ങൾ ഇഡിക്ക് ലഭിച്ചതെന്നാണ് അന്വേഷണ സംഘത്തിന്‍റെ  നിഗമനം. നിഖിലിന് പുറമെ മറ്റ് മൂന്ന് പേരുടെ വിവരങ്ങളും ഡയറിയിൽ നിന്ന് ലഭിച്ചതായാണ് വിവരം. ഇവർ മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളാണെന്ന് വീണ മൊഴി നൽകിയതായും റിപ്പോർട്ടുകളുണ്ട്.

ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നാല് പേരുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ഇഡി പരിശോധന നടത്തുന്നത്. നിഖിലിന്‍റെ ഫറോക്ക് കരുവൻതുരുത്തിയിലെ തറവാട് വീട്ടിലും അന്വേഷണ സംഘം പരിശോധന നടത്തി. എക്സാലോജിക്കുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുടെ കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് വീടുകൾക്കും സ്ഥാപനങ്ങൾക്കും കേന്ദ്രീകരിച്ച് പരിശോധന നടത്തുന്നതെന്നാണ് വിവരം.

ENGLISH SUMMARY:

The Enforcement Directorate has expanded its investigation into the Kerala monthly payment case, conducting searches at eight locations linked to friends of former minister P.A. Mohammed Riyas. The searches reportedly stem from financial transaction details mentioned in T. Veena’s diary and focus on money allegedly transferred out of Exalogic.